Follow the FOURTH PILLAR LIVE channel on WhatsApp
ബംഗളൂരു: ഈ വര്‍ഷം അവസാനം കർണാടക മുഖ്യമന്ത്രി പദം നിലവിലെ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന് കൈമാറുമെന്ന സൂചന നല്കി മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത്. ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുന്നത് കോണ്‍ഗ്രസ് ഹൈക്കമാൻഡാണെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.
2023ല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ വിജയം സ്വന്തമാക്കിയതിന് പിന്നാലെ ഇരുനേതാക്കളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ച് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ രണ്ടരവര്‍ഷം വീതം പദവി പങ്കിടുക എന്ന ധാരണയിലെത്തിയതായി അന്ന് തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അങ്ങനയൊരു ധാരണയില്ലെന്നാണ് സിദ്ധരാമയ്യ അന്ന് പ്രതികരിച്ചിരുന്നത്.
തന്റെ അവസരത്തിനായി കാത്തിരിക്കുകയാണെന്ന് ഒരു ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ ഉപമുഖ്യമന്ത്രി ശിവകുമാര്‍ വ്യക്തമാക്കിയിരുന്നു. ഇരുവർക്കും പുറമെ പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജര്‍ക്കിഹോളിയും മുഖ്യമന്ത്രി പദത്തിനായി അവകാശവാദമുന്നയിക്കുന്നുണ്ട്.


























