29 C
Trivandrum
Thursday, June 19, 2025

കലോത്സവ റിപ്പോർട്ടിങ്ങിൽ ദ്വയാര്‍ഥ പ്രയോഗം; റിപ്പോര്‍ട്ടര്‍ ടി.വിക്കെതിരെ കേസ്

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട വാർത്താവതരണത്തിൽ റിപ്പോർട്ടർ ചാനലിലെ ഡോ.അരുൺകുമാർ സഭ്യമല്ലാത്ത ഭാഷയിൽ ദ്വയാർഥപ്രയോഗം നടത്തിയെന്നതിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു. കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി.മനോജ് കുമാർ സ്വമേധയായാണ് കേസെടുത്തത്.

മണവാട്ടിയായി മത്സരിച്ച വിദ്യാര്‍ഥിനിയോട് റിപ്പോർട്ടര്‍ പ്രണയത്തോടെ സംസാരിക്കുന്നതും നോക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. തുടര്‍ന്ന് അവതാരകന്‍ അരുണ്‍ കുമാര്‍ ഉള്‍പ്പെടെ, വീഡിയോയില്‍ അഭിനയിച്ച റിപ്പോര്‍ട്ടറോടും മറ്റു സഹപ്രവര്‍ത്തകരോടും വിദ്യാർഥിനിയെ കുറിച്ച് ചോദിക്കുകയും പരസ്പരം കളിയാക്കുകയും ചെയ്യുന്ന ചര്‍ച്ചകളും റിപ്പോര്‍ട്ടര്‍ ടി.വി. സംപ്രേക്ഷണം ചെയ്തിരുന്നു.

കലോത്സവത്തിൽ പങ്കെടുത്ത് ഒപ്പന അവതരിപ്പിച്ചതിൽ മണവാട്ടിയായി വേഷമിട്ട കുട്ടിയോട് ചാനൽ റിപ്പോർട്ടർ ഷാബാസ് നടത്തുന്ന സംഭാഷണത്തിന്മേൽ ഡോ.അരുൺകുമാർ ദ്വയാർഥപ്രയോഗം നടത്തിയെന്നാണ് കണ്ടെത്തൽ. ഇതുസംബന്ധിച്ച് ചാനൽ മേധാവിയിൽനിന്നും തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയിൽനിന്നും കമ്മിഷൻ അടിയന്തര റിപ്പോർട്ടുതേടി.

Recent Articles

Related Articles

Special

Enable Notifications OK No thanks