Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ വിയോഗത്തില്‍ അനുശോചിച്ച് രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ദുഃഖാചരണത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച പകുതി ദിവസത്തെ അവധിയും കേന്ദ്രം പ്രഖ്യാപിച്ചു. 2025 ജനുവരി 1 വരെയാണ് ദുഃഖാചരണം. ദുഃഖാചരണത്തിന്റെ ഭാഗമായി രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടുമെന്നും കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു.
ദുഃഖാചരണത്തിന്റെ ഭാഗമായി തെലങ്കാനയും കര്‍ണാടകയും വെള്ളിയാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി നല്‍കിയിരുന്നു. കോണ്‍ഗ്രസ് പാർട്ടിയും 7 ദിവസത്തേക്ക് ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി.
കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞുവീണഅദ്ദേഹത്തെ വ്യാഴാഴ്ച രാത്രി 8 മണിയോടെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. രാത്രി 9.51ന് മരണം സ്ഥിരീകരിച്ചു. നിലവില്‍ ഡല്‍ഹി മോത്തിലാല്‍ നെഹ്‌റു മാര്‍ഗിലുള്ള വസതിയിലാണ് മന്‍മോഹന്‍ സിങ്ങിന്റെ ഭൗതികശരീരം. ശനിയാഴ്ച രാവിലെ എട്ട് മണിക്ക് എ.ഐ.സി.സി. ആസ്ഥാനത്തെ പൊതുദര്‍ശനത്തിന് ശേഷം 9.30ഓടെ സംസ്‌കാര ചടങ്ങുകളാരംഭിക്കും.