29 C
Trivandrum
Monday, January 13, 2025

ഐ.എഫ്.എഫ്.കെയിൽ കെ.എസ്.എഫ്.ഡി.സിയുടെ സമാന്തര തിയേറ്റർ!

തിരുവനന്തപുരം: ഐ.എഫ്.എഫ്.കെ. വേദിയിൽ സിനിമ പ്രദർശിപ്പിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് തിയേറ്റർ ഒരുക്കി കേരള ചലച്ചിത്ര വികസന കോർപറേഷൻ. ചലച്ചിത്രോത്സവം നടക്കുന്ന ടാ​ഗോർ തിയേറ്റർ വളപ്പിലാണ് മിനി തിയേറ്റർ. അവിടെ ആർക്കും സിനിമ പ്രദർശിപ്പിക്കാം.

Follow the FOURTH PILLAR LIVE channel on WhatsApp 

തടസമൊന്നും കൂടാതെ സിനിമ കാണാനായി വെളിച്ചവിധാനങ്ങൾ നിയന്ത്രണവിധേയമാക്കി 1200 സ്ക്വയർ ഫീറ്റിലൊരു മിനി തിയേറ്റർ. 40 സീറ്റ്. 2കെ പ്രൊജക്ഷൻ. കൂടാതെ മികച്ച സൗണ്ട് എൻജിനീയർമാരുടെ നേതൃത്വത്തിൽ സ്റ്റീരിയോ സൗണ്ട് സംവിധാനവും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ചെറിയ രീതിയിൽ ആരംഭിച്ച പദ്ധതിയ്ക്ക് മികച്ച പിണുണ ലഭിച്ചതോടെ , ഇത്തവണ വിപുലമാക്കി.

ഐ.എഫ്.എഫ്.കെയിൽ സിനിമ അവതരിപ്പിക്കണമെന്നാ​ഗ്രഹിക്കുന്ന നിരവധി കലാകാരൻമാരുണ്ട്. ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള മികച്ച സൃഷ്ട്ടികൾ തിരഞ്ഞെടുക്കപ്പെടുമ്പോൾ ചിലത് പുറത്താക്കപ്പെടാം. അവർക്കൊക്കെ ആശ്വാസമാണ് കോർപറേഷന്റെ പദ്ധതി.

പ്രധാന വേദിയായ ടാ​ഗോർ തീറ്റർ കോപ്ലക്സിനുള്ളിൽ ,തീയറ്ററിന്റെ പ്രധാന വാതിലിന് മുന്നിലാണ് മിനി തിയേറ്റർ എന്ന് പറയാവുന്ന വീവിങ്ങ് റൂം ഒരുക്കിയിരിക്കുന്നത്.

Recent Articles

Related Articles

Special

Enable Notifications OK No thanks