ചോദിച്ചപാടെ തമിഴ്‌നാടിന് സഹായം; കേന്ദ്രം 944.8 കോടി അനുവദിച്ചു

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡല്‍ഹി: ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് നാശനഷ്ടമുണ്ടായ തമിഴ്‌നാടിന് കേന്ദ്രം സഹായധനം പ്രഖ്യാപിച്ചു. 944.8 കോടി രൂപയാണ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്ക് കേന്ദ്ര വിഹിതമായി അനുവദിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ച് വാര്‍ത്താക്കുറിപ്പിറക്കി.

മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ തുക അനുവദിച്ചത്. 2,000 കോടി രൂപയുടെ സഹായമാണ് തമിഴ്‌നാട് തേടിയത്. ദുരന്തം വിലയിരുത്താന്‍ കേന്ദ്ര സംഘം തമിഴ്നാട്ടില്‍ എത്തിയ ദിനം തന്നെ കേന്ദ്രം തുക അനുവദിച്ചുവെന്നതും പ്രസക്തമാണ്.

കേന്ദ്ര സംഘം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന് ശേഷം കൂടുതല്‍ തുക നല്‍കുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ചുഴലിക്കാറ്റ് ശമിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തമിഴ്‌നാടിന് കേന്ദ്ര സഹായം ലഭിച്ചു.

COMMENT

Recent Articles

Related Articles

Special