29 C
Trivandrum
Tuesday, March 25, 2025

തിരൂർ സതീഷിന്റെ മൊഴിയെടുത്തു; ബി.ജെ.പി. ഓഫീസിലെത്തിച്ച പണത്തിന്റെ വിവരം കൈമാറി

Follow the FOURTH PILLAR LIVE channel on WhatsApp 

തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണ സംഘത്തിന് മുന്നിൽ ബി.ജെ.പി. തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസ് മുൻ സെക്രട്ടറി തിരൂർ സതീഷ് ഹാജരായി മൊഴി നൽകി. ബി.ജെ.പി. ഓഫീസിലെത്തിച്ച പണത്തിന്റെ വിവരങ്ങളും അത് ചെലവഴിച്ചതുമായി ബന്ധപ്പെട്ട രേഖകളും കൈമാറിയിട്ടുണ്ടെന്ന് സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

ശനിയാഴ്ച 11 മണിയോടെ തൃശ്ശൂർ പൊലീസ് ക്ലബിൽ അന്വേഷണ ഉദ്യോഗസ്ഥനായ കൊടുങ്ങല്ലൂർ എ.സി.പി. വി.കെ.രാജുവിന് മുമ്പാകെയാണ് സതീശൻ മൊഴി നൽകാനെത്തിയത്. മൊഴിയെടുക്കൽ രണ്ടു മണിക്കൂറലധികം നീണ്ടു.

കൊടകര കവർച്ചയ്ക്ക് മുമ്പ് 9 കോടി രൂപ ചാക്കിലാക്കി ബി.ജെ.പി. ഓഫീസിലെത്തിച്ചുവെന്നായിരുന്നു സതീഷിന്റെ വെളിപ്പെടുത്തൽ. തുടർന്നാണ് കേസിൽ തുടരന്വേഷണം നടത്താനുള്ള തീരുമാനമുണ്ടായത്. സതീഷിൻറെ മൊഴി പരിശോധിച്ച ശേഷമാകും ബി.ജെ.പി. നേതാക്കളെ പ്രതി ചേർക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.

Recent Articles

Related Articles

Special

Enable Notifications OK No thanks