Follow the FOURTH PILLAR LIVE channel on WhatsApp
ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ത്സാന്‍സി ജില്ലയിലുള്ള മഹാറാണി ലക്ഷ്മി ബായ് മെഡിക്കല്‍ കോളജ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 10 നവജാത ശിശുക്കള്‍ വെന്തു മരിച്ചു. 16 കുഞ്ഞുങ്ങളുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.
വെള്ളിയാഴ്ച രാത്രി പത്തേമുക്കാലോടെ നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അവിനാശ് കുമാര്‍ അറിയിച്ചു. ഷോര്‍ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തീപിടിത്തമുണ്ടായ സമയം തീവ്ര പരിചരണ വിഭാഗത്തില്‍ അന്‍പതോളം നവജാത ശിശുക്കളാണ് ഉണ്ടായിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

പരുക്കേറ്റ കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കി. സംഭവത്തെ കുറിച്ച് 12 മണക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ത്സാന്‍സി ഡിവിഷണല്‍ കമ്മിഷണര്‍, മേഖലാ ഡെപ്യൂട്ടി ഐ.ജി. എന്നിവര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.