29 C
Trivandrum
Wednesday, July 9, 2025

പൊലീസ് പരാതിക്കു പിന്നാലെ ഡി.സിക്ക് വക്കീല്‍ നോട്ടീസും; പോരാടാനുറച്ച് ജയരാജന്‍

Follow the FOURTH PILLAR LIVE channel on WhatsApp 

കണ്ണൂര്‍: തന്റെ ആത്മകഥ എന്ന പേരില്‍ കുറിപ്പുകള്‍ പുറത്തുവിട്ട ഡി.സി. ബുക്‌സിനെതിരേ സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ വക്കീല്‍ നോട്ടീസ്. അഡ്വ.കെ.വിശ്വന്‍ മുഖേന ഡി.സി ബുക്‌സ് സി.ഇ.ഒയ്ക്കാണ് നോട്ടീസ് അയച്ചത്.

സംഭവത്തില്‍, ഇ.പി ജയരാജന്‍ നേരത്തേ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. തനിക്കെതിരേ ഗൂഢാലോചന നടത്തി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നാണ് പരാതിയിലുള്ളത്. ഡി.സി മാപ്പുപറയണമെന്നാണ് വക്കീല്‍ നോട്ടീസില്‍ ഇ.പിയുടെ ആവശ്യം.

ഉപതിരഞ്ഞെടുപ്പ് ദിവസം ആത്മകഥയുടെ ഭാ?ഗങ്ങള്‍ എന്നുപറഞ്ഞ് പുറത്തുവിട്ടത് ഡി.സി. ബുക്‌സ് ആണ്. തന്റെ കക്ഷിയുടെ ആത്മകഥ പൂര്‍ത്തിയായിട്ടില്ല. ദുഷ്ടലാക്കോടുകൂടി ഉപതിരഞ്ഞെടുപ്പ് ദിവസംതന്നെ പ്രചരിപ്പിച്ചത്, സമൂഹമധ്യത്തില്‍ തന്റെ കക്ഷിയെ തേജോവധം ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ്. ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് പ്രചാരണ ആയുധം നല്‍കുന്നതിനുവേണ്ടിയാണിത്.

അതിനാല്‍ വക്കീല്‍ നോട്ടീസ് കിട്ടിയാല്‍ ഉടനെ ഡി.സി. ബുക്‌സ് പുറത്തുവിട്ട എല്ലാ പോസ്റ്റുകളും ആത്മകഥ എന്നുള്ള ഭാ?ഗങ്ങളും പിന്‍വലിച്ച് മാപ്പുപറയണം. അല്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമനടപടികള്‍ സ്വീകരിക്കും-നോട്ടീസില്‍ പറയുന്നു.

Recent Articles

Related Articles

Special

Enable Notifications OK No thanks