Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം : തനിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയ മുൻ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ പരിഹസിച്ച് കൃഷി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി
എൻ.പ്രശാന്ത്. മേഴ്‌സിക്കുട്ടിയമ്മക്ക് മറുപടി ഉണ്ടോ എന്ന ചോദ്യത്തിന് അത് ആരാണെന്നായിരുന്നു ഫേസ്ബുക്കിലൂടെയുളള മറുചോദ്യം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിന് വേണ്ടി പ്രശാന്ത് രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്ന് മേഴ്‌സിക്കുട്ടിയമ്മ ഫേസ്ബുക്കിലൂടെ ആരോപിച്ചിരുന്നു. ഐ.എ.എസ്. ഉദ്യോഗസ്ഥൻ പുലർത്തേണ്ട സാമാന്യ മര്യാദയും സർവീസ് ചട്ടങ്ങളും ലംഘിച്ചയാളാണ് പ്രശാന്തെന്നാണ് മേഴ്സിക്കുട്ടിയമ്മയുടെ വിമർശനം. പ്രശാന്ത് യു.ഡി.എഫിനെ സഹായിക്കാൻ വമ്പൻ തട്ടിപ്പാണ് നടത്തിയതെന്നും മേഴ്സിക്കുട്ടിയമ്മ ആരോപിക്കുന്നു.