29 C
Trivandrum
Thursday, February 6, 2025

അജിത് കുമാറിനെതിരെ വീണ്ടും അന്‍വര്‍, എ.ഡി.ജി.പിയെ ഡിസ്മിസ് ചെയ്യണം

മലപ്പുറം: എ.ഡി.ജി.പി. എം.ആര്‍.അജിത് കുമാറിനെതിരെ രൂക്ഷ വിമര്‍ശനം തുടര്‍ന്ന് പി.വി.അന്‍വര്‍ എം.എല്‍.എ. എ.ഡി.ജി.പിയെ ഡിസ്മിസ് ചെയ്യണമെന്നും അദ്ദേഹം കൊടും ക്രിമിനലാണെന്നും അന്‍വര്‍ മാധ്യമങ്ങളോടു പറഞ്ഞു.

Follow the FOURTH PILLAR LIVE channel on WhatsApp 

ചെറിയൊരു ഇടവേളയ്ക്കുശേഷമാണ് എ.ഡി.ജി.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി അന്‍വര്‍ വീണ്ടും രംഗത്തെത്തിയത്.

സസ്‌പെന്‍ഷനല്ല അജിത് കുമാറിനെ ഡിസ്മിസ് ചെയ്യണം. ഞാന്‍ ആദ്യം പറഞ്ഞത് അയാളെ മാറ്റി നിര്‍ത്തണം എന്നാണ്. അതില്‍നിന്ന് ഒരാഴ്ച മുന്‍പ് ഞാന്‍ പുറകോട്ടു പോയി. അയാളെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് പറഞ്ഞു. ഇന്നു ഞാന്‍ പറയുന്നു അയാളെ ഡിസ്മിസ് ചെയ്യണം. ഈ വകുപ്പില്‍നിന്ന് അയാളെ താഴെയിറക്കണം. അയാള്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന് പറ്റുന്ന ആളല്ല. അത് പ്രപഞ്ച സത്യമാണ്. അത് ജനങ്ങള്‍ക്കറിയാം. ഞാന്‍ പറയേണ്ട കാര്യമില്ല. ക്രിമിനലാണ്, കൊടും ക്രിമിനലാണ്. ഒരു തര്‍ക്കവുമില്ല -അന്‍വര്‍ പറഞ്ഞു.

Recent Articles

Related Articles

Special

Enable Notifications OK No thanks