29 C
Trivandrum
Tuesday, March 25, 2025

ദേശീയ ചലച്ചിത്ര അവാര്‍ഡ്: ആട്ടം മികച്ച ചിത്രം, റിഷഭ് നടന്‍, നിത്യയും മാനസിയും നടിമാര്‍

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡല്‍ഹി: 70ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ആട്ടത്തിലൂടെ മലയാളിത്തിളക്കം. ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടമാണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത്. ആനന്ദ് ഏകര്‍ഷി തന്നെയാണ് മികച്ച തിരക്കഥാകൃത്ത്. ആട്ടത്തിന്റെ ചിത്രസംയോജനം നിര്‍വ്വഹിച്ച മഹേഷ് ഭുവനേന്ദാണ് മികച്ച ചിത്രസംയോജകന്‍. കന്നഡ ചിത്രം കാന്താരയിലൂടെ മികച്ച നടനായി റിഷഭ് ഷെട്ടി മാറിയപ്പോള്‍ തമിഴ് ചിത്രം തിരുച്ചിത്രമ്പലത്തിലൂടെ മലയാളിയായ നിത്യ മേനോനും ഗുജറാത്തി ചിത്രം കച്ച് എക്‌സപ്രസിലൂടെ മാനസി പരേഖും മികച്ഛ നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു.

സൗദി വെള്ളക്കയാണ് മികച്ച മലയാള ചിത്രം. ആണ്‍കുട്ടികളുടെ വിഭാഗത്തിലെ മികച്ച ബാലതാരമായി മാളികപ്പുറത്തിലെ അഭിനയത്തിന് ശ്രീപഥ് തിരഞ്ഞെടുക്കപ്പെട്ടു. 2022 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത ചിത്രങ്ങളെയാണ് പുരസ്‌കാരത്തിനായി പരിഗണിച്ചിരിക്കുന്നത്.

പുരസ്‌കാരങ്ങള്‍ ഒറ്റനോട്ടത്തില്‍

    • നടന്‍: റിഷഭ് ഷെട്ടി (കാന്താര)
    • നടി: നിത്യാ മേനോന്‍ (തിരുച്ചിത്രമ്പലം), മാനസി പരേഖ് (കച്ച് എക്സ്പ്രസ്)
    • സംവിധായകന്‍: സൂരജ് ആര്‍.ബര്‍ജാത്യ (ഊഞ്ചായി)
    • ജനപ്രിയ ചിത്രം: കാന്താര
    • നവാഗത സംവിധായകന്‍: പ്രമോദ് കുമാര്‍ (ഫൗജ)
    • ഫീച്ചര്‍ ഫിലിം: ആട്ടം
    • തിരക്കഥ: ആനന്ദ് ഏകര്‍ഷി (ആട്ടം)
    • തെലുങ്ക് ചിത്രം: കാര്‍ത്തികേയ 2
    • തമിഴ് ചിത്രം: പൊന്നിയിന്‍ സെല്‍വന്‍
    • മലയാള ചിത്രം: സൗദി വെള്ളക്ക
    • കന്നഡ ചിത്രം: കെ.ജി.എഫ്. 2
    • ഹിന്ദി ചിത്രം: ഗുല്‍മോഹര്‍
    • സംഘട്ടന സംവിധാനം: അന്‍ബറിവ് (കെ.ജി.എഫ്. 2)
    • നൃത്തസംവിധാനം: ജാനി, സതീഷ് (തിരുച്ചിത്രമ്പലം)
    • ഗാനരചന: നൗഷാദ് സാദര്‍ ഖാന്‍ (ഫൗജ)
    • സംഗീതസംവിധായകന്‍: പ്രീതം (ബ്രഹ്‌മാസ്ത്ര)
    • പശ്ചാത്തലസംഗീതം: എ.ആര്‍.റഹ്‌മാന്‍ (പൊന്നിയിന്‍ സെല്‍വന്‍ 1)
    • കോസ്റ്റ്യൂം: നിഖില്‍ ജോഷി
    • പ്രൊഡക്ഷന്‍ ഡിസൈന്‍: അനന്ദ് അധ്യായ (അപരാജിതോ)
    • എഡിറ്റിങ്ങ്: മഹേഷ് ഭുവനേന്ദ് (ആട്ടം)
    • സൗണ്ട് ഡിസൈന്‍: ആനന്ദ് കൃഷ്ണമൂര്‍ത്തി (പൊന്നിയിന്‍ സെല്‍വന്‍ 1)
    • ക്യാമറ: രവി വര്‍മന്‍ (പൊന്നിയിന്‍ സെല്‍വന്‍-1)
    • ഗായിക: ബോംബെ ജയശ്രീ (സൗദി വെള്ളക്ക)
    • ഗായകന്‍: അരിജിത് സിങ് (ബ്രഹ്‌മാസ്ത്ര)
    • ബാലതാരം- ശ്രീപഥ് (മാളികപ്പുറം)
    • സഹനടി: നീന ഗുപ്ത (ഊഞ്ചായി)
    • സഹനടന്‍- പവന്‍ രാജ് മല്‍ഹോത്ര (ഫൗജ)
    • പ്രത്യേക ജൂറി പുരസ്‌കാരം – നടന്‍: മനോജ് ബാജ്പേയി (ഗുല്‍മോഹര്‍)
    • പ്രത്യേക ജൂറി പുരസ്‌കാരം – കാഥികന്‍: സംഗീത സംവിധായകന്‍ സഞ്ജയ് സലില്‍ ചൗധരി
    • തെലുങ്ക് ചിത്രം: കാര്‍ത്തികേയ 2
    • തമിഴ് ചിത്രം- പൊന്നിയിന്‍ സെല്‍വന്‍ 1
    • മലയാള ചിത്രം: സൗദി വെള്ളക്ക
    • കന്നഡ ചിത്രം: കെ.ജി.എഫ്. 2
    • ഹിന്ദി ചിത്രം: ഗുല്‍മോഹര്‍
    • ചലച്ചിത്ര നിരൂപകന്‍: ദീപക് ദുവ
    • ചലച്ചിത്രഗ്രന്ഥം: കിഷോര്‍കുമാര്‍ ദി അല്‍ട്ടിമേറ്റ് ബയോഗ്രഫി -അനിരുദ്ധ ഭട്ടാചാര്യ, പാര്‍ത്ഥിവ് ധര്‍

Recent Articles

Related Articles

Special

Enable Notifications OK No thanks