തിരുവനന്തപുരം: കായികതാരങ്ങളായ ചിത്തരേഷ് നടേശനും ഷിനു ചൊവ്വക്കും ആംഡ് പൊലീസ് ബറ്റാലിയനിൽ ആംഡ് പൊലീസ് ഇൻസ്പെക്ടറുടെ രണ്ട് സൂപ്പർന്യൂമററി തസ്തികകൾ സൃഷ്ടിച്ച് നിയമനം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബറ്റാലിയനിൽ അടുത്ത് ഉണ്ടാകുന്ന ആംഡ് പൊലീസ് ഇൻസ്പെക്ടറുടെ രണ്ട് റെഗുലർ ഒഴിവുകളിൽ അവരുടെ നിയമനം ക്രമീകരിക്കും.
Follow the FOURTH PILLAR LIVE channel on WhatsApp
2019ൽ ദക്ഷിണ കൊറിയയിൽ നടന്ന ലോക ബോഡി ബിൽഡിങ് ആൻഡ് ഫിസിക്ക് സ്പോർട് ചാമ്പ്യൻഷിപ്പിൽ ആദ്യമായി കിരീടം ചൂടിയ ഇന്ത്യക്കാരനാണ് എറണാകുളം സ്വദേശിയായ ചിത്തരേശ്. 2019ലെ സൗത്ത് ഏഷ്യ വേൾഡ് ബോഡി ബിൽഡിങ് ആൻഡ് സ്‌പോർട്‌സ് ഫിസിക് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേട്ടിയ താരമാണ് ഷിനു ചൊവ്വ.