കൊച്ചി: വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്ത പുനരധിവാസത്തിനായുള്ള കേരളം ആവശ്യപ്പെട്ട ധനസഹായം പരിഗണനയിലാണെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ദുരന്തത്തിന് ശേഷമുള്ള പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി 2,219 കോടി രൂപയാണ് കേരളം ആവശ്യപ്പെത്. ചട്ടങ്ങളുടേയും മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും 153.467 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഈ തുകയുടെ 50 ശതമാനം സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടില്‍ നിന്ന് എടുത്താലെ ദേശീയ ദുരന്ത പ്രതികരണ ഫണ്ടില്‍നിന്ന് തുക ലഭ്യമാകൂ. നവംബര്‍ 16ന് ചേര്‍ന്ന കേന്ദ്ര ഉന്നതതല സമിതി യോഗത്തിലാണ് തുക അനുവദിച്ചത്.