ന്യൂഡല്‍ഹി: വിഖ്യാത ഫാഷന്‍ ഡിസൈനര്‍ രോഹിത് ബാല്‍ (63) അന്തരിച്ചു. ബോളിവുഡ് താരങ്ങള്‍ക്കു പ്രിയങ്കരനായ ഇന്ത്യന്‍ ഫാഷന്‍ ഡിസൈനിങ്ങിലെ ഇതിഹാസമാണ് അരങ്ങൊഴിഞ്ഞത്.
Follow the FOURTH PILLAR LIVE channel on WhatsApp
പരമ്പരാഗത ഇന്ത്യന്‍ വസ്ത്രസങ്കല്‍പങ്ങള്‍ക്ക് ആധുനികതയുടെ സ്പര്‍ശം നല്‍കിയ ആവിഷ്‌കാരങ്ങളുടെ പേരിലാണ് രോഹിത് ബാല്‍ ഓര്‍മ്മിക്കപ്പെടുക. ഫാഷന്‍ ഡിസൈന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സ്ഥാപകാംഗമായിരുന്ന ബാല്‍ കശ്മീര്‍ സ്വദേശിയാണ്.
ഏതാനും മാസങ്ങളായി ബാല്‍ ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ആശുപത്രിവാസം വേണ്ടിവന്നിരുന്നെങ്കിലും തുടര്‍ന്ന് ജോലിയില്‍ തിരികെയെത്തി.
ഡല്‍ഹിയില്‍ കഴിഞ്ഞ മാസം നടന്ന ലാക്‌മെ ഇന്ത്യ ഫാഷന്‍ വീക്കില്‍ ബാലിന്റെ സൃഷ്ടികളുണ്ടായിരുന്നു. അവസാനത്തെ ഷോയും അതായിരുന്നു. റാംപില്‍ കാലിടറി വീഴാന്‍ തുടങ്ങിയതിനു പിന്നാലെ അനാരോഗ്യം വീണ്ടും ചര്‍ച്ചയായി.