29 C
Trivandrum
Saturday, April 26, 2025

ബി.സി.സി.ഐ. വാർഷിക കരാർ: രോഹിത്തും കോലിയും എ പ്ലസ്, സഞ്ജു സി

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡല്‍ഹി: 2025-26 വര്‍ഷത്തെ ബി.സി.സി.ഐയുടെ വാര്‍ഷികക്കരാര്‍ പട്ടിക പുറത്തുവിട്ടു. പട്ടികയിൽ 7 പേര്‍ പുതുമുഖങ്ങളാണ്. കളിക്കാരെ എ പ്ലസ്, എ, ബി, സി എന്നിങ്ങനെ 4 വിഭാഗങ്ങളിലായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സീനിയര്‍ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവര്‍ എ പ്ലസ് വിഭാഗത്തില്‍ തുടരുന്നു. ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും പട്ടികയില്‍ തിരിച്ചെത്തി. രഞ്ജി ട്രോഫി കളിക്കാത്തതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷികക്കരാറില്‍നിന്ന് ഇരുവരെയും തഴഞ്ഞിരുന്നു.

കാറപകടത്തിലേറ്റ പരുക്കുകള്‍ മാറി അദ്ഭുതകരമായ തിരിച്ചുവരവ് നടത്തിയ ഋഷഭ് പന്ത് എ വിഭാഗത്തിലേക്ക് ഉയർന്നു. കഴിഞ്ഞ സീസണില്‍ ബി വിഭാഗത്തിലായിരുന്നു പന്ത്. മുഹമ്മദ് സിറാജ്, കെ.എല്‍.രാഹുല്‍, ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരും എ വിഭാഗത്തിലുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചതിനാല്‍ നേരത്തേ ഈ പട്ടികയിലുണ്ടായിരുന്ന ആര്‍.അശ്വിന്‍ ഒഴിവായി.

നേരത്തേ വാര്‍ഷികക്കരാറില്‍നിന്ന് പുറത്തായിരുന്ന ശ്രേയസ് അയ്യര്‍ വീണ്ടും തിരിച്ചെത്തി. ബി വിഭാഗത്തിലാണ് അയ്യരെ ഉള്‍പ്പെടുത്തിയത്. സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരും പട്ടികയിലുണ്ട്.

കഴിഞ്ഞതവണ സി വിഭാഗത്തിലുണ്ടായിരുന്ന ഷാര്‍ദൂല്‍ ഠാക്കൂര്‍, കെ.എസ്.ഭരത്, ജിതേഷ് ശര്‍മ, ആവേശ് ഖാന്‍ എന്നിവരെ പട്ടികയില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കി. അതേസമയം ധ്രുവ് ജുറല്‍, സര്‍ഫറാസ് ഖാന്‍, നിതീഷ് റെഡ്ഡി, ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ്മ, ആകാശ്ദീപ്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ എന്നിവര്‍ സി പട്ടികയില്‍ ഇടം കണ്ടെത്തി. മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെ 19 പേരാണ് സി വിഭാഗത്തിലുള്ളത്.

ഗ്രേഡ് എ പ്ലസ്

രോഹിത് ശര്‍മ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ

ഗ്രേഡ് എ

മുഹമ്മദ് സിറാജ്, കെ.എല്‍.രാഹുല്‍, ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ഋഷഭ് പന്ത്

ഗ്രേഡ് ബി

സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, യശസ്വി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍

ഗ്രേഡ് സി

സഞ്ജു സാംസണ്‍, റിങ്കു സിങ്, തിലക് വര്‍മ, ഋതുരാജ് ഗെയക്വാദ്, ശിവം ദുബെ, രവി ബിഷ്‌ണോയ്, വാഷിങ്ടണ്‍ സുന്ദര്‍, മുകേഷ് കുമാര്‍, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, രജത് പാട്ടിദര്‍, ധ്രുവ് ജുറല്‍, സര്‍ഫറാസ് ഖാന്‍, നിധീഷ് കുമാര്‍ റെഡ്ഡി, ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ, ആകാശ്ദീപ്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ.

Recent Articles

Related Articles

Special

Enable Notifications OK No thanks