Follow the FOURTH PILLAR LIVE channel on WhatsApp
ഇതിനിടെ, സ്വകാര്യ ആശുപത്രികളെയും ഡോക്ടർമാരെയും അപകീർത്തിപ്പെടുത്തുന്ന രംഗങ്ങൾ ചിത്രത്തിലുണ്ടെന്ന് ആരോപിച്ച് പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് ഡോക്ടർമാർ നൽകിയ ഹർജിയിൽ ഇടപെടാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു. ആരോഗ്യപ്രവർത്തകരെ മോശമായി ചിത്രീകരിക്കുന്നുവെന്നും അവർക്കെതിരായ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നുമായിരുന്നു ഹർജിക്കാരുടെ ആരോപണം.
ചിത്രം ആരോഗ്യസേവന മേഖലയ്ക്കോ ആരോഗ്യപ്രവർത്തകരുടെ മഹത്തായ സേവനങ്ങൾക്കോ എതിരല്ലെന്ന് സംവിധായകൻ പത്മകുമാർ പ്രസ്താവനയിൽ വ്യക്തമാക്കി. സമൂഹത്തിലെ മറ്റേതൊരു മേഖലയിലുമെന്നപോലെ ആരോഗ്യരംഗത്തും നിലനിൽക്കുന്ന ചില അനാശാസ്യ പ്രവണതകളെ തുറന്നുകാട്ടുക മാത്രമാണ് ചിത്രത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ജോജു ജോർജ് നായകനായി പത്മകുമാർ സംവിധാനം ചെയ്ത മലയാളചിത്രം ‘ജോസഫി’ന്റെ ഹിന്ദി റീമേക്കാണ് ‘സൂര്യാ – അന്ത് സേ ആരംഭ് തക്’. പത്മകുമാറിന്റെ ബോളിവുഡ് അരങ്ങേറ്റചിത്രം കൂടിയാണിത്.

























