വ്യത്യസ്ത ഭാവങ്ങളിൽ ധ്യാൻ ശ്രീനിവാസനും റോഷൻ രാജും ഷഹീൻ സിദ്ദിഖും; ‘തേവർ’ ഫസ്റ്റ് ലുക്ക് പുറത്ത്

Follow the FOURTH PILLAR LIVE channel on WhatsApp 

ധ്യാൻ ശ്രീനിവാസൻ, ഡോ.റോഷൻ രാജ്, ഷഹീൻ സിദ്ദിഖ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘തേവർ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 3 താരങ്ങളെയും വ്യത്യസ്ത ഭാവങ്ങളിൽ അവതരിപ്പിക്കുന്ന പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. പൂജാരിയുടെ വേഷത്തിൽ കൗതുകഭാവത്തോടെ ധ്യാൻ ശ്രീനിവാസനും കൈയിൽ പ്രതിമയേന്തി കള്ളലക്ഷണത്തോടെ റോഷൻ രാജും വിനയഭാവത്തിൽ ഷഹീൻ സിദ്ദിഖുമാണ് പോസ്റ്ററിലുള്ളത്.

നിജീഷ് സഹദേവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഹൊറൈസൺ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദോഹയിലെ രാജൻ തളിപ്പറമ്പാണ് നിർമിക്കുന്നത്. നിർമാണക്കമ്പനിയുടെ അഞ്ചാമത്തെ ചിത്രമാണിത്.

മുഴുനീള ഫാന്റസി ഹ്യൂമർ വിഭാഗത്തിൽപ്പെടുന്ന ചിത്രം 3 ചെറുപ്പക്കാരെ കേന്ദ്രീകരിച്ചാണ് കഥ പറയുന്നത്. കേരള–തമിഴ്നാട് അതിർത്തിപ്രദേശമാണ് കഥാപശ്ചാത്തലം. വ്യത്യസ്ത സാഹചര്യങ്ങളിൽ ഇവിടെയെത്തുന്ന 3 ചെറുപ്പക്കാർക്ക് അത്ഭുതസിദ്ധിയുള്ള ഒരു പ്രതിമ ലഭിക്കുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഭാഷാദേശാതിർത്തികൾക്കപ്പുറം പ്രേക്ഷകർക്ക് ആസ്വദിക്കാവുന്ന രീതിയിലാണ് ചിത്രം ഒരുക്കുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു.

തലൈവാസൽ വിജയ്, കലാഭവൻ ഷാജോൺ, ദേവൻ, ഹരീഷ് കണാരൻ, സുനിൽ സുഗത, ഷാജു ശ്രീധർ, മേജർ രവി, നിർമൽ പാലാഴി, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ, മൊട്ട രാജേന്ദ്രൻ, വൈയാപുരി, ഐശ്വര്യ, പൂജ റാം, ഡാനി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

ഓസേപ്പച്ചനാണ് സംഗീതസംവിധാനം. എൽദോ ഐസക് ഛായാഗ്രഹണവും അയൂബ് ഖാൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. സജിത് മുണ്ടയാടാണ് കലാസംവിധായകൻ. ഹംസ ദേശമംഗലം പ്രോജക്ട് ഡിസൈനറും മഹേഷ് ചേർത്തല മേക്കപ്പ് ആർട്ടിസ്റ്റുമാണ്. സുകേഷ് താനൂരാണ് വസ്ത്രാലങ്കാരം.

ശാന്തികുമാർ നൃത്തസംവിധാനവും ബ്രൂസ്‌ലി രാജേഷ് സംഘട്ടനസംവിധാനവും നിർവഹിക്കുന്നു. പ്രസാദ് യാദവ് ചീഫ് അസോസിയേറ്റ് ഡയറക്ടറും ബിനുകുമാർ എസ്. സ്ക്രിപ്റ്റ് അസിസ്റ്റന്റുമാണ്. വിവേക് കാർത്തികേയൻ ഫിനാൻസ് കൺട്രോളറും മുരുകേശൻ കൽപ്പാത്തി ഫിനാൻസ് മാനേജരുമാണ്. ഷിബി ധിവദാസ് സ്റ്റിൽ ഫോട്ടോഗ്രഫിയും അരുൺ കെ. പ്രൊഡക്ഷൻ മാനേജ്മെന്റും നിർവഹിക്കുന്നു. ജബ്ബാർ മതിലകമാണ് പ്രൊഡക്ഷൻ കൺട്രോളർ. പി.ആർ.ഒ. വാഴൂർ ജോസ്.

LEAVE A REPLY

Recent Articles

Related Articles

Special