രവി മോഹന്റെ ‘ആൻ ഓർഡിനറി മാൻ’; സിദ്ധാർത്ഥ് ആലപിച്ച ‘ലോർഡ ലബക്ക’ ഗാനം പുറത്ത്

Follow the FOURTH PILLAR LIVE channel on WhatsApp 

നടൻ രവി മോഹൻ ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന ‘ആൻ ഓർഡിനറി മാൻ’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ ‘ലോർഡ ലബക്ക’യുടെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. നടൻ സിദ്ധാർത്ഥും മന്നാർ മുത്തുവും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കെനീഷയാണ് ഗാനത്തിന്റെ സംഗീതസംവിധാനവും രചനയും നിർവഹിച്ചിരിക്കുന്നത്.

ചടുലമായ ഈണവും വ്യത്യസ്തമായ ആലാപനശൈലിയുമാണ് ഗാനത്തിന്റെ പ്രത്യേകത. നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ പ്രൊമോ ഗാനത്തിനുപിന്നാലെയാണ് പുതിയ ഗാനവും പ്രേക്ഷകരിലേക്ക് എത്തുന്നത്.

യോഗി ബാബുവിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന കോമഡി എന്റർടെയ്‌നറാണ് ‘ആൻ ഓർഡിനറി മാൻ’. അഭിനയരംഗത്ത് ശ്രദ്ധേയനായ രവി മോഹൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. രവി മോഹൻ സ്റ്റുഡിയോസിന്റെ ബാനറിൽ രവി മോഹൻ തന്നെയാണ് ചിത്രം നിർമിക്കുന്നത്.

ചിത്രത്തിന്റെ ഒ.ടി.ടി. അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിട്ടുണ്ട്. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

വിവിയൻ ആംബ്രോസാണ് ഛായാഗ്രഹണം. സ്റ്റണ്ട് ശിവ സംഘട്ടനവും സൗന്ദർ നല്ലസാമി കലാസംവിധാനവും നിർവഹിക്കുന്നു. ഷെർബിൻ ജെ. കോ-എഡിറ്ററും പ്രവീൺ രാജ വസ്ത്രാലങ്കാരവിഭാഗത്തിന്റെ ചുമതലക്കാരനുമാണ്. രഘു താപ്പയാണ് നൃത്തസംവിധാനം. സതീഷ് ടി.പി. പബ്ലിസിറ്റി ഡിസൈനും നിർമൽ വിജയ് സ്റ്റിൽ ഫോട്ടോഗ്രഫിയും നിർവഹിക്കുന്നു.

ഗോകുൽ കെ. ലൈൻ പ്രൊഡ്യൂസറും എൻ. വിക്കി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും ബാലചന്ദ്രൻ ജി. ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്. എസ്.കൃഷ്ണരാജാണ് പ്രൊഡക്ഷൻ കൺട്രോളർ. ജി.ആർ.കതിരവൻ പ്രൊഡക്ഷൻ മാനേജരും ആകാശ് സി. പ്രൊഡക്ഷൻ കോ-ഓർഡിനേറ്ററുമാണ്. പി.ആർ.ഒ. ശബരി.

LEAVE A REPLY

Recent Articles

Related Articles

Special