‘തീയേ തലൈവിയേ…’; ‘ഓട്ടം തുള്ളൽ’ രണ്ടാം വീഡിയോ ഗാനം പുറത്തിറങ്ങി

Follow the FOURTH PILLAR LIVE channel on WhatsApp 

ജി.മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ‘ഓട്ടം തുള്ളൽ’ എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി. “തീയേ തലൈവിയേ പാമ്പേ അണിഞ്ഞോളൂ…” എന്നു തുടങ്ങുന്ന ഗാനം മഞ്ജു വാര്യരുടെ ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെയാണ് പുറത്തുവിട്ടത്.

ധന്യ സുരേഷ് മേനോൻ രചിച്ച ഗാനത്തിന് രാഹുൽ രാജാണ് സംഗീതം നൽകിയിരിക്കുന്നത്. കൃഷ്ണ ഭദ്ര സുരേഷ്, ഭാമ യാമി ഗൗരി എന്നിവർ ചേർന്നാണ് ആലാപനം. ക്ഷേത്രോത്സവത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഗാനം ചിത്രത്തിന്റെ ടൈറ്റിൽ ഭാഗത്താണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

സെപ്റ്റംബർ 18ന് ചിത്രം തിയേറ്ററുകളിലെത്തുന്നതിന് മുന്നോടിയായാണ് പുതിയ ഗാനം പുറത്തിറക്കിയത്. ആദ്യ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ചിത്രം ജെ.കെ.എസ്. പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ട് നിർമിക്കുന്നു. സിറിയക് ആലഞ്ചേരി സഹനിർമാതാവാണ്. ഹിരൺ മഹാജൻ, ജി.മാർത്താണ്ഡൻ എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്.

ഗ്രാമീണ പശ്ചാത്തലത്തിലുള്ള കുടുംബകഥയാണ് ‘ഓട്ടം തുള്ളൽ’. ഒരു സാധാരണ കുടുംബത്തിലുണ്ടാകുന്ന പ്രശ്നം പിന്നീട് ഗ്രാമത്തിനാകെ ബാധകമായ വിഷയമായി മാറുന്നതാണ് നർമത്തിന്റെ അകമ്പടിയോടെ ചിത്രം പറയുന്നത്. വിജയരാഘവനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, ഹരിശ്രീ അശോകൻ, മനോജ് കെ.യു., ബിനു ശിവറാം, ജിയോ ബേബി, സിദ്ധാർഥ് ശിവ, കുട്ടി അഖിൽ, ജെറോം, ബിപിൻ ചന്ദ്രൻ, പ്രിയനന്ദനൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീപത്, അനിയപ്പൻ, ശ്രീരാജ്, പൗളി വത്സൻ, സേതുലക്ഷ്മി, ജസ്ന്യ കെ.ജയദീഷ്, ചിത്ര നായർ, പ്രിയ കോട്ടയം, ബിന്ദു അനീഷ്, ലതാദാസ്, അജീഷ, രാജി മേനോൻ, ബേബി റിഹരാജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ബിബിൻ ജോർജും ശ്രദ്ധേയമായ വേഷത്തിലെത്തുന്നു.

ബിനു ശശിറാമാണ് തിരക്കഥ. പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി ചിത്രസംയോജനവും നിർവഹിക്കുന്നു. സുജിത് രാഘവാണ് കലാസംവിധാനം. അമൽ സി.ചന്ദ്രൻ മേക്കപ്പും സിജി തോമസ് നോബൽ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ എന്നിവർ ചീഫ് അസോസിയേറ്റ് ഡയറക്ടർമാരും സജ്യു പൊറ്റയിൽക്കട, ഡിഫിൻ ബാലൻ എന്നിവർ അസോസിയേറ്റ് ഡയറക്ടർമാരുമാണ്.

അജി മസ്കറ്റാണ് സ്റ്റിൽസ്. റഫീഖ് ഖാൻ, മെൽബിൻ ഫെലിക്സ് എന്നിവർ പ്രൊഡക്ഷൻ മാനേജർമാരും ബിജു കടവൂർ പ്രൊഡക്ഷൻ കൺട്രോളറുമാണ്. വാഴൂര്‍ ജോസാണ് പി.ആർ.ഒ.

COMMENT

Recent Articles

Related Articles

Special