വോട്ടെണ്ണി തുടങ്ങി: കേരളത്തിലും തമിഴ്‌നാട്ടിലും ബംഗാളിലും ഭരണവിരുദ്ധ തരംഗം; പിണറായിയും സ്റ്റാലിനും പിന്നിൽ

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡൽഹി: കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട ഫലസൂചനകൾ പുറത്ത്. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ ശക്തമായ ഭരണവിരുദ്ധവികാരമുണ്ടെന്നാണ് ആദ്യഘട്ട ഫലസൂചനകൾ നൽകുന്നത്.

കേരളത്തിൽ ഭരണകക്ഷിയായ എൽ.ഡി.എഫിൻ്റെ കോട്ടകളിൽ പോലും യു.ഡി.എഫ്. മുന്നേറുന്ന കാഴ്ചയാണ് തുടക്കത്തിൽ കാണുന്നത്. ഇത് ഒരു യു.ഡി.എഫ്. തരംഗത്തിൻ്റെ സൂചനയാണ്. 8 മന്ത്രിമാ‍‌ർ ആദ്യ ഘട്ടത്തിൽ പിന്നിലേക്ക് പോയി. ധർമ്മടം മണ്ഡലത്തിൽ 2 റൗണ്ട് വോട്ടെണ്ണിയപ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാം സ്ഥാനത്താണ്.

തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ ഡി.എം.കെ. നയിക്കുന്ന മുന്നണി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അടക്കം പിന്നിലാണ്. ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തമിഴ്‌ സൂപ്പർതാരം വിജയ് നയിക്കുന്ന തമിഴക വെട്രി കഴകമാണ് മുന്നിൽ. നിലയിൽസ ഏറ്റവും വലിയ ഒറ്റക്കക്ഷി. 100 സീറ്റുകളിലാണ് ടി.വി.കെ. മുന്നേറുന്നത്. പ്രതിപക്ഷമായ അണ്ണാ ഡി.എം.കെ. മുന്നണിയാണ് 69 സീറ്റുകളിലെ മുന്നേറ്റവുമായി രണ്ടാം സ്ഥാനത്താണ്. ഡി.എം.കെ. 46 സീറ്റുകളിലേക്ക് പിന്തള്ളപ്പെട്ടു.

ബംഗാളിലും ഭരണമാറ്റത്തിൻ്റെ സൂചനകൾ നൽകുന്നതാണ് ആദ്യഘട്ട വിവരങ്ങൾ. ഇവിടെ ബി.ജെ.പിയും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലാണ് നടന്നത്. ലീഡ് നിലയിൽ ബി.ജെ.പി. കേവല ഭൂരിപക്ഷം മറികടന്നു. 152 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്. തൃണമൂൽ കോൺഗ്രസ് 107 സീറ്റുകളിലും. സംസ്ഥാനത്ത് ഇടത് കക്ഷികൾക്കും കോൺഗ്രസിനും ചലനമൊന്നും സൃഷ്ടിക്കാനായിട്ടില്ല.

COMMENT

Recent Articles

Related Articles

Special