29 C
Trivandrum
Friday, July 25, 2025

പോരിനുറച്ച് കേരള സർവകലാശാല വിസി; രജിസ്ട്രാറുടെ ശമ്പളം തടയും

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം : വൈസ് ചാൻസലർ മോഹനൻ കുന്നുമ്മേൽ സസ്പെൻഡ് ചെയ്ത കേരള സർവകലാശാല രജിസ്ട്രാർ കെ.എസ്.അനിൽ കുമാറിന്റെ ശമ്പളം തടയാൻ വി സിയുടെ നിർദ്ദേശം. മുഖ്യമന്ത്രി ഗവർണറെ കണ്ട് സംസാരിക്കുകയും എസ്എഫ്‌ഐ സമരം നിർത്തുകയും ചെയ്തതിനു ശേഷമാണ് ഈ നടപടി എന്നത് ഏറെ ശ്രദേയമാണ്.

അനിൽ കുമാറിന്റെ സസ്പെൻഷൻ പിൻവലിച്ചതാണെന്നാണ് ഇടതുപക്ഷത്തിന് ഭൂരിപക്ഷമുള്ള സിന്റിക്കേറ്റിന്റെ വാദം. അതംഗീകരിച്ച് അനിൽ കുമാർ വിസിയുടെ നിർദ്ദേശം അവഗണിച്ച് സർവകലാശാലയിൽ എത്താറുമുണ്ടായിരുന്നു. ഇതിനെത്തുടർന്നാണ് അനിൽ കുമാറിന്റെ ശമ്പളം തടഞ്ഞുവെക്കാനും നിയമപ്രകാരമുള്ള ഉപജീവന ബത്ത അനുവദിക്കാനും ഫൈനാൻസ് ഓഫീസർക്ക് വിസി നിർദ്ദേശം നൽകിയത്.

ജൂലായ് രണ്ടിനാണ് വിസിയുടെ പ്രത്യേക അധികാരമുപയോഗിച്ച് മോഹനൻ കുന്നുമ്മേൽ അനിൽ കുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ജൂലായ് ആറിനാണ്‌ വിസിയുടെ അസാന്നിധ്യത്തിൽ ഇടതുപക്ഷ സിൻഡിക്കേറ്റ് അംഗങ്ങൾ യോഗം ചേർന്ന് സസ്പെൻഷൻ പിൻവലിച്ചത്. തുടർന്ന് രജിസ്ട്രാറുടെ ചുമതല വീണ്ടും ഏറ്റെടുത്തതായി യൂണിവേഴ്‌സിറ്റി ഉത്തരവുമിറക്കി. ഇത് ഇതുവരെ അംഗീകരിക്കാൻ വൈസ് ചാൻസലർ തയ്യാറായിട്ടില്ല. അനിൽ കുമാറിന്റെ ശമ്പളം തടയുന്നതോടെ തർക്കം വീണ്ടും രൂക്ഷമാകാനാണ് സാധ്യത.

 

Recent Articles

Related Articles

Special

Enable Notifications OK No thanks