29 C
Trivandrum
Sunday, June 1, 2025

94 പേര്‍ നിപ സമ്പര്‍ക്ക പട്ടികയില്‍; 8 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

Follow the FOURTH PILLAR LIVE channel on WhatsApp 

മലപ്പുറം: വളാഞ്ചേരിയിലെ നിപ ബാധിതയുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ട എട്ടുപേരുടെ പരിശോധനാ ഫലം കൂടി ഇന്ന് നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇതോടെ ആകെ നെഗറ്റീവ് ആയവരുടെ എണ്ണം 25 ആയി.

ശനിയാഴ്ച 37 പേരെ പുതുതായി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തി. പെരിന്തല്‍മണ്ണ ആശുപത്രിയുമായി ബന്ധപ്പെട്ട ഇവരെല്ലാവരും പ്രാഥമിക സമ്പര്‍ക്കത്തില്‍ പെട്ടവരാണ്. ഇതോടെ ആകെ 94 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇവരില്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ള 40 പേര്‍, പാലക്കാട് 11, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തര്‍ വീതവുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ആകെ 53 പേര്‍. 41 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലാണ്.

പോസിറ്റീവായി ചികിത്സയിലുള്ള വ്യക്തിക്ക് വെള്ളിയാഴ്ച ഒരു ഡോസ് മോണോ ക്ലോണല്‍ ആന്റിബോഡി നല്‍കിയിരുന്നു. ഞായറാഴ്ച ഒരു ഡോസ് കൂടി നല്‍കും. രോഗി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ആകെ 6 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2 പേര്‍ ഐ.സി.യുവിലാണ്. ശനിയാഴ്ച നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍നിന്ന് മഞ്ചേരി മെഡിക്കല്‍ കോളിജിലേക്കു മാറ്റിയ വ്യക്തി ഉള്‍പ്പെടെയാണ് 2 ഐ.സി.യു. കേസുകള്‍.

പോസിറ്റീവായ വ്യക്തി പെരിന്തല്‍മണ്ണ ഇ.എം.എസ്. ആശുപത്രിയിലും 4 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ എറണാകുളം മെഡിക്കല്‍ കോളജിലുമാണുള്ളത്.

Recent Articles

Related Articles

Special

Enable Notifications OK No thanks