29 C
Trivandrum
Sunday, January 25, 2026

കെ.എസ്.ഇ.ബിയിൽ കൂട്ട വിരമിക്കൽ; 1021 ജീവനക്കാർ ശനിയാഴ്ച പടിയിറങ്ങും

Follow the FOURTH PILLAR LIVE channel on WhatsApp 

കണ്ണൂർ: ചെറിയ ഇടവേളക്കുശേഷം കെ.എസ്.ഇ.ബിയിൽ മേയ് 31ന് കൂട്ട വിരമിക്കൽ. 8 ചീഫ് എൻജിനീയർമാരും 11 ഡെപ്യൂട്ടി ചീഫ് എൻജിനീയർമാരും ഉൾപ്പെടെ 1021 ജീവനക്കാർ വിരമിക്കും. പരിചയസമ്പന്നരായ ഫീൽഡ് ജീവനക്കാരുൾപ്പെടെ കൂട്ടത്തോടെയുള്ള വിരമിക്കൽ കെ.എസ്.ഇ.ബിയുടെ പ്രവർത്തനത്തിന് വെല്ലുവിളിയാകുന്ന നിലയാണ്.

ഏറ്റവുംകൂടുതൽ വിരമിക്കുന്നത് ഓവർസീയർമാരാണ്, 326 പേർ. സബ് എൻജിനീയർ തസ്തികയിൽനിന്ന് 152 പേരും വിരമിക്കും. അസിസ്റ്റൻ്റ് എൻജിനീയർ -95, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ -55, എക്സിക്യൂട്ടീവ് എൻജിനീയർ -30, ലൈൻമാൻ-122, സീനിയർ സൂപ്രണ്ട് -86, സൂപ്രണ്ടിങ് എൻജിനീയർ -152, അക്കൗണ്ട്‌സ് ഓഫീസർ -16, അസിസ്റ്റൻ്റ് അക്കൗണ്ട്‌സ് ഓഫീസർ -17, മസ്ദൂർ -37, ഡ്രൈവർ -9 എന്നിങ്ങനെയാണ് വിരമിക്കുന്ന ജീവനക്കാരുടെ കണക്ക്.

2022 മുതൽ 2024 വരെ 3480 ജീവനക്കാരാണ് കെ.എസ്.ഇ.ബിയിൽനിന്ന് വിരമിച്ചത്. ആദ്യമായി കൂട്ടവിരമിക്കൽ നടന്ന 2020ൽ 718 പേരാണ് പടിയിറങ്ങിയത്.

കാലവർഷത്തിൻ്റെ തുടക്കത്തിൽത്തന്നെ കമ്പിയും തൂണും പൊട്ടിവീണ് ഏറെ നാശമുണ്ടായത് പരിഹരിക്കാൻ ജീവനക്കാർ രാപകൽ പാടുപെടുകയാണ്. ഈ സാഹചര്യത്തിൽ മേയ് അവസാനത്തോടെ ഫീൽഡ് ജീവനക്കാരുടെ കൂട്ടവിരമിക്കൽ വിതരണമേഖലയിൽ പ്രശ്നങ്ങളുണ്ടാക്കും.

Recent Articles

Related Articles

Special

Enable Notifications OK No thanks