Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: ഷൈൻ ടോം ചാക്കോ, പ്രശസ്ത കന്നഡ താരം ദീക്ഷിത് ഷെട്ടി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ ദുൽഖർ സൽമാൻ പുറത്തുവിട്ടു. ഏഞ്ചൽ നമ്പർ 16 എന്നാണ് ചിത്രത്തിൻ്റെ പേര്. ബോളിവുഡ് സിനിമകളിലും പരസ്യ ചിത്രങ്ങളിലുമായി കഴിഞ്ഞ 18 വർഷക്കാലമായി പ്രവർത്തിച്ചു പോരുന്ന സോജൻ ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ‘എ ട്രൂ സ്റ്റോറി വിത്ത് എ മിത്ത്’ എന്ന ടാഗ് ലൈനോടെയാണ് എത്തുന്നത്.
ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ കഥാപശ്ചാത്തലത്തിൻ്റെ സൂചനയൊന്നും നൽകുന്നില്ലെങ്കിലും ചിത്രം വ്യത്യസ്തമായ ദൃശ്യാനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുമെന്ന് ടാഗ് ലൈനിൽ നിന്ന് വ്യക്തമാണ്. ചാക്കോസ് എൻ്റർടെയ്ൻമെൻ്റ്, ആകർഷൺ എൻ്റർടെയ്ൻമെൻ്റ് എന്നിവയുടെ ബാനറിൽ സി.പി.ചാക്കോ, പ്രദ്യുമന കൊളേഗൽ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഡി.ആർ.ദിഷാലാണ് സഹനിർമ്മാതാവ്.
ദർശനാ നായരാണ് നായിക. ജോയ് മാത്യ, ലെന, ഇന്ദ്രൻസ്, ജോജോൺ ചാക്കോ, ബൈജു എഴുപുന്ന , അനൂപ് ചന്ദ്രൻ, പ്രമോദ് വെളിയനാട്, ജുബി പി.ദേവ്, മജീഷ് ഏബ്രഹാം, രാജേഷ് കേശവ് , അൻവർ, കോബ്രാ രാജേഷ്, ശ്രീയാ രമേഷ്, വിജയൻ നായർ, പ്രകാശ് നാരായണൻ, സജിതാ മഠത്തിൽ, ജീമോൻ ജോർജ്, ജീജാസുരേന്ദ്രൻ എന്നിവരും പ്രധാന താരങ്ങളാണ്.
സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഒരു ചിത്രം കൂടിയായിരിക്കുമിത്. എം.ജയചന്ദ്രൻ്റെ അതിമനോഹരമായ ഗാനങ്ങൾ ഈ ചിത്രത്തിൻ്റെ ഹൈലൈറ്റാണ്. റഫീഖ് അഹമ്മദിൻ്റേതാണു വരികൾ.
സന്തോഷ് തുണ്ടിയിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ ചിത്രസംയോജനം ശ്യാം ശശീധരനാണ് കൈകാര്യം ചെയ്യുന്നത്. ബി.കെ.ഹരിനാരായണൻ, മനോജ് യാദവ് എന്നിവരുടെ വരികൾക്ക് എം.ജയചന്ദ്രൻ സംഗീതം പകരുന്നു.
പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകനായ സന്തോഷ് തുണ്ടിയിലാണ് ഛായാഗ്രാഹകൻ. എഡിറ്റിങ് – ശ്യാം ശശിധരൻ, കലാസംവിധാനം – അരുൺ ജോസ്, മേക്കപ്പ് – മനു മോഹൻ. കോസ്റ്റ്യും ഡിസൈൻ – കുമാർ എടപ്പാൾ, അസോസിയേറ്റ് ഡയറക്ടർ – ശ്രീജിത് നന്ദൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – നസീർ കൂത്തുപറമ്പ്, പ്രൊഡക്ഷൻ കൺട്രോളർ – ഷാജി കാവനാട്ട്, പി.ആർ.ഒ. – വാഴൂർ ജോസ്.
തൊടുപുഴ, കൊച്ചി, ഊട്ടി, ബാംഗ്ളൂർ എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.