29 C
Trivandrum
Saturday, April 19, 2025

കേരള ഐ.ടിക്ക് വീണ്ടും ദേശീയ പുരസ്കാരം

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: തുടർച്ചയായി രണ്ടാം തവണയും കേരള ഐ.ടിക്ക് ദേശീയ പുരസ്കാരം. ഇക്കണോമിക് ടൈംസ് ടി.ജി. ടെക് അവാർഡിന് ഐ.ടി. മിഷൻ പദ്ധതിയായ ‘കെഫൈ’ വൈഫൈ പദ്ധതി തിരഞ്ഞെടുക്കപ്പെട്ടു.

‘ഡിജിറ്റൽ ഇനിഷിയേറ്റീവ് ഫോർ ഇൻഷുറിങ് റൂറൽ കണക്ടിവിറ്റി’ വിഭാഗത്തിലാണ് പുരസ്കാരം. എല്ലാവർക്കും ഇൻ്റർനെറ്റ് എന്ന സർക്കാർനയത്തിൻ്റെ ഭാഗമായി ആരംഭിച്ച പദ്ധതിയാണ് കെഫൈ.

നിലവിൽ 2000-ൽ അധികം പൊതുയിടങ്ങളിൽ സൗജന്യ വൈഫൈ ഹോട്‌സ്പോട്ടുകൾ ലഭ്യമാണ്. ന്യൂഡൽഹിയിൽ നടന്ന ഇ.ടി. ഗവണ്മെൻ്റ് ഡിജിറ്റൽ കോൺക്ലേവിൽ ഐ.ടി. മിഷൻ ഡയറക്ടർ സന്ദീപ് കുമാർ പുരസ്കാരം സ്വീകരിച്ചു.

Recent Articles

Related Articles

Special

Enable Notifications OK No thanks