29 C
Trivandrum
Saturday, March 15, 2025

മണ്ഡല പുനർനിർണയം: ഏകപക്ഷീയ നീക്കത്തിനെതിരെ യോജിപ്പ്

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: ഏകപക്ഷീയമായി പാർലമെൻ്റ് മണ്ഡല പുനർനിർണയം നടത്താനുള്ള കേന്ദ്രസർക്കാർ ശ്രമത്തിനെതിരെ യോജിച്ച നീക്കം. ജനാധിപത്യത്തിൻ്റെയും ഫെഡറലിസത്തിൻ്റെയും മൂല്യങ്ങൾ കാറ്റിൽ പറത്തി ലോക്സഭാ മണ്ഡലങ്ങൾ പുനർനിർണയിക്കാൻ കേന്ദ്രം നടത്തുന്ന തിരക്കിട്ട നീക്കങ്ങൾക്കെതിരെ ചെന്നൈയിൽ വിളിച്ചു ചേർക്കുന്ന ഐക്യദാർഢ്യ സമ്മേളനത്തിലേക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയനെ തമിഴ്നാട് മുഖ്യമന്ത്രി ക്ഷണിച്ചു.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ്റെ പ്രതിനിധികളായി തമിഴ്നാട് ഐ.ടി. മന്ത്രി പളനിവേൽ ത്യാഗരാജൻ ഡോ.തമിഴച്ചി തങ്കപാണ്ഡ്യൻ എം.പി. എന്നിവർ നേരിട്ട് എത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചത്. ഈ മാസം 22ന് ചെന്നൈയിൽ നടക്കുന്ന സമ്മേളനത്തോടും ഈ വിഷയത്തിൽ സ്വീകരിക്കുന്ന നിലപാടിനോടുമുള്ള ഐക്യദാർഢ്യം മുഖ്യമന്ത്രി അവരെ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ചേമ്പറിൽ എത്തിയ അവർ എം.കെ.സ്റ്റാലിൻ്റെ ആത്മകഥ പിണറായിക്കു സമ്മാനിച്ചു.

Recent Articles

Related Articles

Special

Enable Notifications OK No thanks