29 C
Trivandrum
Saturday, March 15, 2025

ലോകത്തെ ഏറ്റവും മലിനമായ 20 നഗരങ്ങളിൽ 13ഉം ഇന്ത്യയിൽ

Follow the FOURTH PILLAR LIVE channel on WhatsApp 

ഗോൾഡാക്ക് (സ്വിറ്റ്സർലൻഡ്): ലോകത്തെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ 13ഉം ഇന്ത്യയിലെന്ന് പുതിയ പഠനം. ബാക്കി 7ല്‍ 6ഉം ഏഷ്യന്‍ രാജ്യങ്ങളില്‍ തന്നെയാണ്. ഇതില്‍ 4 നഗരങ്ങള്‍ പാകിസ്താനിലാണ്. ചൈനയിലും കസാകിസ്താനിലും ഓരോ നഗരങ്ങളും ഉള്‍പ്പെടുന്നു. ആഫ്രിക്കന്‍ നഗരമായ ഇന്‍ജമിനയാണ് 20ല്‍ ഏഷ്യക്ക് പുറത്തുള്ള ഏക നഗരം.

സ്വിസ് എയര്‍ ക്വാളിറ്റി ടെക്നോളജി കമ്പനിയായ ഐക്യുഎയറിൻ്റെ 2024 ലെ ലോക വായു ഗുണനിലവാര റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാന നഗരമായി ഡല്‍ഹി തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തെ മലിനമായ രാജ്യങ്ങളുടെ 2024ലെ പട്ടികയില്‍ ഇന്ത്യ 2 സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. 2023ല്‍ 3ാം സ്ഥാനത്തായിരുന്നത് ഇത്തവണ 5ാമതെത്തിയിട്ടുണ്ട്. ഛാഡ്, ബംഗ്ലാദേശ്, പാകിസ്താന്‍, കോംഗോ എന്നിവയാണ് മലിനമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് മുന്നിലുള്ളത്.

ലോകത്തെ മലിനമായ നഗരങ്ങളില്‍ ഒന്നാമതായി അസമിലെ ബ്രിനിഹട്ടാണുള്ളത്. ഡല്‍ഹി, പഞ്ചാബിലെ മുല്ലന്‍പുര്‍, ഫരീദാബാദ്, ലോനി, ന്യൂഡല്‍ഹി, ഗുരുഗ്രാം, ഗംഗാനഗര്‍, ഗ്രേറ്റര്‍ നോയിഡ, ഭിവാഡി, മുസാഫര്‍നഗര്‍, ഹനുമാന്‍ഗഢ്, നോയിഡ എന്നിവയാണ് പട്ടികയില്‍ ഇടംപിടിച്ച മലിനമായ മറ്റു ഇന്ത്യന്‍ നഗരങ്ങള്‍. പട്ടികയിലെ ആദ്യ 10ല്‍ 6ഉം ഇന്ത്യന്‍ നഗരങ്ങളാണ്.

ഇന്ത്യയിലെ 35 ശതമാനം നഗരങ്ങളിലും വാര്‍ഷിക പിഎം2.5 ലെവല്‍ ലോകാരോഗ്യ സംഘടനയുടെ പരിധിയായ ക്യുബിക് മീറ്ററിന് 5 മൈക്രോഗ്രാം എന്നതിൻ്റെ 10 മടങ്ങ് കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ഐക്യുഎയർ ലോക വായുഗുണനിലവാര റിപ്പോർട്ട്

Recent Articles

Related Articles

Special

Enable Notifications OK No thanks