Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന കൗൺസിൽ യോഗം കൂട്ടത്തല്ലിൽ കലാശിച്ചു. ഇതേത്തുടർന്ന് വിമതവിഭാഗം പുതിയ പ്രസിഡൻ്റായി എ.എം.ജാഫർഖാനെ തിരഞ്ഞെടുത്തു. എന്നാൽ, താൻ തന്നെയാണ് ഇപ്പോഴും എൻ.ജി.ഒ. അസോസിയേഷൻ പ്രസിഡൻ്റെന്ന് ചവറ ജയകുമാർ അവകാശപ്പെട്ടു.
കെ.പി.സി.സിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്ത കൗണ്‍സില്‍ യോഗത്തിലാണ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് തമ്മില്‍ തല്ലിയത്. തുടര്‍ന്ന് കൗണ്‍സില്‍ അജണ്ട പൂര്‍ത്തിയാക്കാതെ കെ.പി.സി.സി. നേതാക്കളും നിലവിലെ സംസ്ഥാന പ്രസിഡൻ്റ് ചവറ ജയകുമാറും ഇറങ്ങിപ്പോയി. തുടര്‍ന്നാണ് നിലവിലെ ജനറല്‍ സെക്രട്ടറി ജാഫര്‍ഖാനെ വിമതവിഭാഗം പ്രസിഡന്റായി പ്രഖ്യാപിച്ചത്.
അസോസിയേഷന്‍ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ കൂട്ടത്തല്ല്. പുതിയ പ്രസിഡന്റിനെ പ്രഖ്യാപിച്ച് വിമത വിഭാഗം. പ്രസിഡൻ്റ് താന്‍ തന്നെ എന്ന് ചവറ ജയകുമാര്‍. സംസ്ഥാന കമ്മിറ്റി ഓഫീസിനു മുന്നില്‍ വെല്ലുവിളിയുമായി ഇരുവിഭാഗങ്ങള്‍.
സംസ്ഥാന കൗണ്‍സില്‍ ഓഫീസിന്റെ നിയന്ത്രണം നിലവിലെ ചവറ ജയകുമാര്‍ അനുകൂലികള്‍ ഏറ്റെടുത്തതോടെ ഓഫീസിന് മുന്നില്‍ ഇരു ചേരികളായി തിരിഞ്ഞ് വെല്ലുവിളിയായി. പിളര്‍പ്പിന് കാരണം എം.ലിജുവിന്റെ പിടിപ്പുകേടാണെന്ന് വിമതവിഭാഗം ആരോപിച്ചു. കെ.പി.സി.സിയെ പ്രതിഷേധം അറിയിച്ചതായും നേതാക്കള്‍ പറഞ്ഞു.
കഴിഞ്ഞ 5 വര്‍ഷമായി ചവറ ജയകുമറാണ് അസോസിയേഷന്‍ പ്രസിഡന്റായി തുടരുന്നത്. കോണ്‍ഗ്രസിലെ നിലവിലെ തര്‍ക്കങ്ങളാണ് എൻ.ജി.ഒ. അസോസിയേഷനിലേക്കും പടര്‍ന്നതെന്നാണ് വിലയിരുത്തല്‍.