29 C
Trivandrum
Wednesday, February 5, 2025

2024ലെ ലോക ക്രിക്കറ്ററായി ബുംറ; പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ പേസർ

ദുബായ്: ഐ.സി.സി. പുരുഷ ക്രിക്കറ്റർക്കുള്ള സർ ഗാർഫീൽഡ് സോബേഴ്‌സ് അവാർഡ് സ്വന്തമാക്കി ഇന്ത്യൻ പേസർ ജസ്പ്രിത് ബുംറ. 2024ൽ ക്രിക്കറ്റിന്റെ വിവിധ ഫോർമാറ്റുകളിൽ നടത്തിയ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ബുംറയെ പുരസ്‌കാരത്തിനർഹനാക്കിയത്.

Follow the FOURTH PILLAR LIVE channel on WhatsApp 

സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ പേസര്‍കൂടിയായി ഇതോടെ ബുംറ. പോയവര്‍ഷത്തെ ഐ.സി.സി. ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഇതിനോടകം സ്വന്തമാക്കിയിട്ടുള്ള ബുംറയ്ക്ക് ഇത് ഇരട്ടനേട്ടമാണ്.

സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് പുരസ്‌കാരത്തിന് ട്രാവിസ് ഹെഡ്, ജോ റൂട്ട്, ഹാരി ബ്രൂക്ക് എന്നിവരായിരുന്നു ബുംറയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയിരുന്നത്. ഐ.സി.സിയുടെ ഈ പുരസ്‌കാരം സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരംകൂടിയായി മാറി ബുംറ.

2004ല്‍ രാഹുല്‍ ദ്രാവിഡ്, 2010ല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍, 2016ല്‍ രവിചന്ദ്രന്‍ അശ്വിന്‍, 2017,2018 വര്‍ഷങ്ങളില്‍ വിരാട് കോഹ്ലി എന്നിവരാണ് ബുംറയ്ക്ക് മുമ്പ് ഈ നേട്ടംസ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങള്‍.

Recent Articles

Related Articles

Special

Enable Notifications OK No thanks