ശ്രദ്ധ നേടി റൺവേ

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: ദക്ഷിണേന്ത്യൻ സിനിമകൾ പോലും അധികം ചർച്ച ചെയ്യാത്ത ഫാഷൻ ലോകത്തെ പിന്നാമ്പുറ കഥകൾ അവതരിപ്പിക്കുന്ന റൺവേ ചർച്ചാവിഷയമാകുന്നു. ലീ അലി സംവിധാനം ചെയ്ത് എബിൻ സണ്ണി നിർമ്മിച്ച് ശ്രീനിഷ് അരവിന്ദ്, അൻഷാ മോഹൻ, ആര്യ വിമൽ, അദ്രി ജോ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ഹ്രസ്വചിത്രം എൽ ആൻഡ് ഈ പ്രൊഡക്ഷൻസിന്റെ യു ട്യൂബ് ചാനലിൽ ശനിയാഴ്ചയാണ് റിലീസ് ചെയ്തത്.

കൊച്ചിയിൽ നടന്ന ഫാഷൻ മോഡലിങ് കേസുമായി കൂടി ബന്ധപ്പെട്ടാണ് സിനിമയുടെ കഥ വികസിക്കുന്നത്. 50 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം റിലീസ് ചെയ്ത് 2 ദിവസത്തിനകം 43,000 പേർ കണ്ടുകഴിഞ്ഞു. റിലീസിന് മുന്നേ തന്നെ പ്രിവ്യൂവിലൂടേയും മറ്റും മികച്ച അഭിപ്രായങ്ങൾ നേടിയ ചിത്രമായിരുന്നു റൺവേ. റിലീസിനു ശേഷവും മികച്ച അഭിപ്രായം നേടുന്നതിൽ ചിത്രം വിജയിച്ചിട്ടുണ്ട്.

ഛായാഗ്രഹണം നിർവഹിച്ചത് നജോസ്. ചിത്രസംയോജനം വികാസ് അൽഫോൻസ്. അദ്രി ജോ, ജിഷ്ണു എം.നായർ എന്നിവർ ചേർന്നാണ് ഗാനങ്ങൾ എഴുതിയിരിക്കുന്നത്. അശ്വിൻ റാമിൻ്റേതാണ് സംഗീതം.

Recent Articles

Related Articles

Special