Follow the FOURTH PILLAR LIVE channel on WhatsApp
കണ്ണൂർ: സന്തോഷ് കീഴാറ്റൂർ, അഡ്വക്കേറ്റ് ഷുക്കൂർ, ഡോ.മോനിഷ വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗുരു ഗോവിന്ദ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിക്കുന്ന ടെൻ നയൻ എയ്റ്റ് ‘1098’ ജനുവരി 17ന് തിയേറ്ററുകളിലെത്തും. ചിത്രത്തിൻ്റെ ട്രെയിലർ വിനയ് ഫോർട്ട് പുറത്തുവിട്ടു. മെറ്റാമോർഫോസിസ് മൂവി ഹൗസിന്റെ ബാനറിൽ സി.ജയചിത്രയാണ് ചിത്രം നിർമ്മിക്കുന്നത്.
രാജേഷ് പൂന്തുരുത്തി, രജത് രാജൻ, അനുറാം എന്നിവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ദളിത് പാരമ്പര്യമുള്ള ഒരു ബംഗാളി-മലയാളി വിദ്യാർത്ഥിയെ ഗ്രാമീണ സർക്കാർ സ്‌കൂളിൽ നിന്ന് വ്യക്തമായ കാരണമില്ലാതെ പുറത്താക്കുന്നതും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് പ്രമേയമാക്കുന്നത്.
ഛായാഗ്രഹണം-പ്രിയൻ, ചിത്രസംയോജനം-രഞ്ജിത്ത് പുത്തലത്ത്, സംഗീതം-ഹരിമുരളി ഉണ്ണികൃഷ്ണൻ, ശബ്ദം-എം.ഷൈജു, കലാ സംവിധാനം-ഷെബി ഫിലിപ്, വസ്ത്രാലങ്കാരം-അനു ശ്രീകുമാർ, ചമയം-സുനിത ബാലകൃഷ്ണൻ, ആർട്ട് അസോസിയേറ്റ്-ശ്രീജിത്ത് പറവൂർ, കളറിസ്റ്റ്-ജിതിൻ കുംബുകാട്ട്, പ്രൊഡക്ഷൻ കൺട്രോളർ-ശ്രീകാന്ത് രാഘവ്, അസോസിയേറ്റ് ഡയറക്ടർമാർ-അപർണ കരിപ്പൂൽ, വിനീഷ് കീഴര.


























