ഫ്ലോറിഡ: ഫോർട്ട് ലോഡർഡെയ്ൽ-ഹോളിവുഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജെറ്റ് ബ്ലൂ വിമാനത്തിന്റെ ലാൻഡിങ് ഗിയറിൽ 2 മൃതദേഹങ്ങൾ കണ്ടെത്തി. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. തിങ്കളാഴ്ച രാത്രി 11.10നാണ് വിമാനം ലാൻഡ് ചെയ്തത്.
ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്.കെന്നഡി വിമാമനത്താവളത്തില്‍നിന്ന് ഫോര്‍ട്ട് ലോഡര്‍ഡെയ്‌ലിലെത്തിയ വിമാനത്തില്‍ നടത്തിയ പതിവ് പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവം ജെറ്റ് ബ്ലൂ സ്ഥിരീകരിച്ചിട്ടുണ്ട്.
എങ്ങനെയാണ് സംഭവം നടന്നതെന്ന് കണ്ടെത്താന്‍ അധികൃതരുമായി സഹകരിക്കുമെന്ന് വിമാനക്കമ്പനി പ്രസ്താവനയിൽ പറഞ്ഞു. മരിച്ചവര്‍ എങ്ങനെയാണ് വിമാനത്തിലേക്ക് പ്രവേശിച്ചത് എന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും കമ്പനി അറിയിച്ചു.
സിഗ്നല്‍ 7ൻ്റെ അടുത്ത് 2 പേരെ കണ്ടപ്പോള്‍ ലാന്‍ഡിങ് ഏരിയയിലേക്ക് പോകരുതെന്ന് പറഞ്ഞ് അവരെ ഗേറ്റ് ടെക്‌നീഷ്യന്‍ വിലക്കിയിരുന്നതായും വിവരങ്ങളുണ്ട്.