തിരുവനന്തപുരം: പുതുവത്സരത്തിന് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്പന. ആകെ വിറ്റത് 108 കോടി രൂപയുടെ മദ്യം. 69.42 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്‌ലെറ്റുകള്‍ വഴി മാത്രം വിറ്റത്. കഴിഞ്ഞവര്‍ഷം പുതുവത്സരത്തിന് 94.77 കോടിയുടെ രൂപയുടെ മദ്യമായിരുന്നു ആകെ വിറ്റത്.
പാലാരിവട്ടത്ത രവിപുരം ഔട്ട്‌ലെറ്റ് ആണ് ബെവ്കോ വില്പനയില്‍ ഒന്നാം സ്ഥാനത്ത്. 92.31 ലക്ഷം രൂപയുടെ മദ്യമാണ് ഈ ഔട്ട്‌ലെറ്റിലൂടെ വില്‍പന നടത്തിയത്. നെടുമങ്ങാട് 86.65 ലക്ഷം, ഇടപ്പള്ളി-കടവന്ത്ര 79 ലക്ഷം, കാവനാട്-ആശ്രാമം 79.20 ലക്ഷം, ചാലക്കുടി 75.11 ലക്ഷം എന്നിങ്ങനെയാണ് കൂടുതല്‍ വില്പന നടന്ന ഔട്ട്‌ലെറ്റുകള്‍.
ഡിസംബർ 22 മുതൽ 31 വരെയുള്ള ക്രിസ്മസ് – പുതുവത്സര സീസണില്‍ ആകെ 712.05 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഇത്തവണ ക്രിസ്മസിനും റെക്കോര്‍ഡ് മദ്യവില്‍പനയാണ് നടന്നത്. ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബെവ്‌റജസ് ഔട്ട്‌ലെറ്റുകളില്‍ കൂടെ ആകെ 152.06 കോടിയുടെ മദ്യം വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ തീയതികളിലായി 122.14 കോടി രൂപയുടെ വില്പനയാണ് നടന്നത്.