29 C
Trivandrum
Friday, January 17, 2025

കെ.എസ്.എഫ്.ഇ. ഓഹരി മൂലധനം ഇരട്ടിയാക്കി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ധനകാര്യ സ്ഥാപനമായ കെ.എസ്.എഫ്.ഇയുടെ അടച്ചുതീർത്ത ഓഹരി മുലധനം 200 കോടി രൂപയാക്കി ഉയർത്തി. നിലവിൽ 100 കോടി രൂപയായിരുന്നു. അംഗീകൃത ഓഹരി മുലധനം 100 കോടിയിൽനിന്ന് 250 കോടി രൂപയായി ഉയർത്തിക്കൊണ്ടാണ് അടച്ചുതീർത്ത ഓഹരി മൂലധനവും വർധിപ്പിച്ചത്.

Follow the FOURTH PILLAR LIVE channel on WhatsApp 

സ്ഥാപനത്തിന്റെ പ്രവർത്തന വിപുലീകരണത്തിന് സഹായകമാകുന്ന നിലയിൽ മൂലധന പര്യാപ്തത ഉറപ്പാക്കാൻ തീരുമാനം സഹായകമാകുമെന്ന് ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. കെ.എസ്.എഫ്.ഇയുടെ കരുതൽ ഫണ്ട് ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ ബോണസ് ഷെയർ അനുവദിക്കണമെന്ന കമ്പനി ഡയറക്ടർ ബോർഡ് ശുപാർശയാണ് സർക്കാർ അംഗീകരിച്ചത്.

100 ശതമാനം ഓഹരിയും സംസ്ഥാന സർക്കാർ ഉടമസ്ഥതയിയുള്ള സർക്കാർ കമ്പനിയാണ് കെ.എസ്.എഫ്.ഇ.

Recent Articles

Related Articles

Special

Enable Notifications OK No thanks