മുംബൈ: ഐ-ഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ 2024 സെപ്റ്റംബറില്‍ അവസാനിച്ച മൂന്നുമാസക്കാലയളവില്‍ ഇന്ത്യയില്‍ റെക്കോഡ് വരുമാനം നേടി. ഐഫോണ്‍ വില്‍പ്പന വര്‍ധിച്ചതും ഐപാഡ്, മാക്ബുക്ക്, എയര്‍പോഡ് തുടങ്ങിയവയുടെ ഉയര്‍ന്ന ആവശ്യകതയുമാണ് വരുമാനം ഉയരാന്‍ കാരണമായത്.
ഏകദേശം 400 കോടി ഡോളര്‍ (33,700 കോടി രൂപ) വരുമാനം ഇന്ത്യന്‍ വിപണിയില്‍നിന്ന് നേടിയിട്ടുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മൊബൈല്‍ ഫോണ്‍ വിപണിയില്‍ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 22 ശതമാനവുമായി രണ്ടാം സ്ഥാനത്താണ് ആപ്പിള്‍ ഐ-ഫോണ്‍. 22.8 ശതമാനവുമായി സാംസങ് ആണ് ഒന്നാമത്.
ആപ്പിളിന്റെ ആഗോള വില്പനയില്‍ ആറുശതമാനം വര്‍ധനയാണ് കഴിഞ്ഞപാദത്തില്‍ രേഖപ്പെടുത്തിയത്. 9,500 കോടി ഡോളറിന്റെ വില്പന ഇക്കാലയളവില്‍ രേഖപ്പെടുത്തി.