29 C
Trivandrum
Friday, January 17, 2025

പി.ആര്‍.ശ്രീജേഷിന് കേരള സര്‍ക്കാരിന്റെ അനുമോദനം 30ന്

തിരുവനന്തപുരം: ഒളിമ്പിക്‌സില്‍ രണ്ടാം തവണയും വെങ്കല മെഡല്‍ നേട്ടം കൈവരിച്ച പി.ആര്‍.ശ്രീജേഷിനുള്ള അനുമോദന ചടങ്ങിന് വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ഒക്ടോബര്‍ 30ന് വൈകീട്ട് നാലിന് വെള്ളയമ്പലം ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

Follow the FOURTH PILLAR LIVE channel on WhatsApp 

ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടു കോടി രൂപ പാരിതോഷികം ചടങ്ങില്‍ മുഖ്യമന്ത്രി സമ്മാനിക്കും. കായിക മന്ത്രി വി.അബ്ദുറഹിമാന്‍ അദ്ധ്യക്ഷത വഹിക്കും. ഒപ്പം, പാരിസ് ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ സംഘത്തിലെ മുഹമ്മദ് അനസ്, എച്ച്.എസ്.പ്രണോയ്, മുഹമ്മദ് അജ്മല്‍, അബ്ദുള്ള അബൂബക്കര്‍ എന്നീ നാലു മലയാളി താരങ്ങള്‍ക്കും അത്ലറ്റിക്സ് ചീഫ് കോച്ച് പി.രാധാകൃഷ്ണന്‍ നായര്‍ക്കും പ്രഖ്യാപിച്ച അഞ്ചു ലക്ഷം രൂപ വീതം പാരിതോഷികവും ചടങ്ങില്‍ സമ്മാനിക്കും.

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളായ അഞ്ച് താരങ്ങളെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് സ്‌പോര്‍ട്‌സ് ഓര്‍ഗനൈസറായി നിയമിച്ചുള്ള ഉത്തരവ് ചടങ്ങില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വിതരണം ചെയ്യും. പി.യു.ചിത്ര, മുഹമ്മദ് അനസ്, വി.കെ.വിസ്മയ, വി.നീന, കുഞ്ഞുമുഹമ്മദ് എന്നിവര്‍ക്കാണ് നിയമനം നല്‍കുന്നത്.

വൈകിട്ട് മൂന്നരയോടെ മാനവീയം വീഥിയുടെ പരിസരത്തു നിന്നു ശ്രീജേഷിനെ സ്വീകരിച്ച് തുറന്ന ജീപ്പില്‍ ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് ആനയിക്കും. 10 സ്‌കൂള്‍ ബാന്റ് സംഘങ്ങളും ജി.വി.രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹോസ്റ്റലുകള്‍, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ അകമ്പടിയേകും. മന്ത്രിമാരും അന്താരാഷ്ട്ര, ദേശീയ കായികതാരങ്ങളും കായിക അസോസിയേഷന്‍ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.

Recent Articles

Related Articles

Special

Enable Notifications OK No thanks