29 C
Trivandrum
Wednesday, February 5, 2025

എല്ലാവരും പാടുന്നു -നിൻ മിഴിയിൽ മിഴി നട്ട്..

തിരുവനന്തപുരം: എല്ലാവരുടെയും ചുണ്ടുകളിൽ തത്തിക്കളിക്കുന്നത് ഇപ്പോൾ ഈ ഗാനമാണ്.

Follow the FOURTH PILLAR LIVE channel on WhatsApp 

നിൻ മിഴിയിൽ മിഴി നട്ട്
കൺപീലി ചിമ്മാതെ നിന്നെ
എൻ ചുവരിൽ വിരലോട്
നിൻ പേരു ചേർക്കുന്നു താനേ…

പ്രണയഗാനം നല്ലതാണെങ്കിൽ ഹൃദയങ്ങളിൽ അതു ചേക്കേറുമെന്ന് പറയുന്നത് ഇവിടെയും സത്യമാകുന്നു. പുറത്തിറങ്ങി അഞ്ചു ദിവസങ്ങൾക്കകം പാട്ട് വൈറലാണ്.

ഹരിനാരായണനാണ് ഈ പാട്ടെഴുതിയത്. സംഗീതം മേജോ ജോസഫ്. കെ.എസ്.ഹരിശങ്കർ പാടിയിരിക്കുന്നു. നവാഗതനായ എൻ.വി.മനോജ് സംവിധാനം ചെയ്യുന്ന ഓശാന എന്ന ചിത്രത്തിലേതാണ് ഈ ഗാനം.

ഒരു തീവണ്ടി യാത്രയിൽ തുടങ്ങുന്ന ഈ ഗാനം മറ്റു ലൊക്കേഷനുകളിലേക്കും കടന്നുചെല്ലന്നുണ്ട്. ഒരു പ്രണയത്തിന്റെ കൗതുകകരമായ ദൃശ്യാവിഷ്‌ക്കരണമാണ് ഈ ഗാനം അവതരിപ്പിക്കുന്നത്. പുതുമുഖം ബാലാജി ജയരാജും വർഷാ വിശ്വനാഥുമാണ് ഈ ഗാനരംഗത്തിലെ പ്രണയജോഡികൾ.

ഒരു വ്യക്തിയുടെ ജീവിതത്തിൽ പല കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന വികാരങ്ങളുടേയും ബന്ധങ്ങളുടേയും സങ്കീർണ്ണതകളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഓരോ കാലഘട്ടത്തിലും പ്രണയം എങ്ങനെ വ്യത്യാസപ്പെടുന്നു, അത് എത്രത്തോളം ഒരു വ്യക്തിയുടെ വികാരങ്ങളേയും ജീവിത നിലവാരങ്ങളേയും സ്വാധീനിക്കുന്നു എന്നൊക്കെ ഈ ചിത്രം വരച്ചുകാട്ടുന്നു.

തമിഴ് ചലച്ചിത്രവേദിയിലെ പ്രശസ്ത നൃത്തസംവിധായകനായ പ്രശാന്താണ് നിൻ മിഴിയിൽ ദൃശ്യവത്കരിച്ചത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിലെ മറ്റു ഗാനങ്ങൾ രചിച്ചിരിക്കുന്നത്ഒരു വിനായക് ശശികുമാർ, ഷോബി കണ്ണങ്കാട്ട്, സാൽവിൻ വർഗീസ് എന്നിവരാണ്.

ധ്യാൻ ശ്രീനിവാസൻ ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അൽത്താഫ് സലിം, ബോബൻ സാമുവൽ, നിഴൽകൾ രവി, സാബുമോൻ, ഡോ.ജോവിൻ ഏബ്രഹാം, വിനു വിജയകുമാർ, ഷാജി മാവേലിക്കര, ഗൗരി മോഹൻ, ചിത്രാ നായർ, സ്മിനു സിജോ എന്നിവരും ബാല താരങ്ങളായ ജാൻവി മുരളിധരൻ, ആദിത്യൻ, ആര്യാ രാജീവ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

എം.ജെ.എൻ. പ്രൊഡക്ഷൻസിന്റെ ബാനറിൽ മാർട്ടിൻ ജോസഫ് മായിപ്പൻ മഞ്ഞപ്രയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കഥയും തിരക്കഥയും, സംഭാഷണവും രചിച്ചത് ജിതിൻ ജോസ്. ഛായാഗ്രഹണം -മെൽബിൻ കുരിശിങ്കൽ, ചിത്രസംയോജനം- സന്ദീപ് നന്ദകുമാർ, കലാസംവിധാനം – ബനിത് ബത്തേരി, വസ്ത്രാലങ്കാരം -ദിവ്യാ ജോബി, ചമയം -ജിത്തു പയ്യന്നൂർ, പ്രൊജക്റ്റ് – ഡിസൈൻ -അനുക്കുട്ടൻ ഏറ്റുമാന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ -കമലാക്ഷൻ പയ്യന്നൂർ.

Recent Articles

Related Articles

Special

Enable Notifications OK No thanks