29 C
Trivandrum
Friday, May 9, 2025

പി.വി.അന്‍വറിന്റെ രാഷ്ട്രീയ പ്രഖ്യാപനം പാളി

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: പി.വി.അന്‍വറിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ പാളുകയാണെന്ന സംശയം ഉയരുന്നു. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിന്റെ കാര്യത്തിലും ജനങ്ങളുടെ പങ്കാളിത്തത്തിന്റെ കാര്യത്തിലുമെല്ലാം തിരിച്ചടി പ്രകടമാണ്.

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് അന്‍വര്‍ ആദ്യം പറഞ്ഞതെങ്കിലും ഒരു സാമൂഹിക കൂട്ടായ്മ മാത്രമാണ് നിലവില്‍ വന്നത്. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചാല്‍ അയോഗ്യനാക്കപ്പെടുമെന്ന സാഹചര്യമുള്ളതിനാലാണ് ഈ നിലപാട് സ്വീകരിച്ചത്. ആലോചനയില്ലാതെ പ്രഖ്യാപനം നടത്തിയതിന്റെ ഫലമായാണ് ഈ തിരിച്ചടി.

ഒരു ലക്ഷം പേര്‍ പങ്കെടുക്കും എന്നു പ്രഖ്യാപിച്ച സമ്മേളനത്തില്‍ പതിനായിരത്തില്‍ താഴെ മാത്രമേയുള്ളൂ. തമിഴ്‌നാട്ടില്‍ പോയി ഡി.എം.കെയുടെ ഭാഗമാവാനുള്ള ശ്രമവും പാളിയതോടെ അന്‍വറിന്റെ അനുയായികള്‍ ആശങ്കയിലായിട്ടുണ്ട്.

Recent Articles

Related Articles

Special

Enable Notifications OK No thanks