29 C
Trivandrum
Sunday, April 20, 2025

ഹിസ്ബുള്ളയുടെ പുതിയ മേധാവിയെയും ഇസ്രായേല്‍ വധിച്ചു

Follow the FOURTH PILLAR LIVE channel on WhatsApp 

ടെല്‍ അവീവ്: ഹിസ്ബുളളയുടെ പുതിയ മേധാവി ഹസന്‍ ഖലീല്‍ യാസിനെ വധിച്ചെന്ന് ഇസ്രായേല്‍. ഹിസ്ബുളള രഹസ്യാന്വേഷണ വിഭാഗം തലവനായിരുന്ന യാസിന്‍ സംഘടനയുടെ മേധാവി സ്ഥാനം ഏറ്റെടുത്തു മണിക്കൂറുകള്‍ക്കമാണ് ഇസ്രായേല്‍ ആക്രണത്തില്‍ കൊല്ലപ്പെട്ടത്. ശനിയാഴ്ച ബെയ്റൂട്ടില്‍നടത്തിയ വ്യോമാക്രമണത്തിലാണ് കൊലപാതകം. ഹിസ്ബുള്ളക്കെതിരെ ഇസ്രയേല്‍ വിജയം പ്രഖ്യാപിച്ചിട്ടുണ്ട്.

ഹിസ്ബുള്ള മേധാവി നേതാവ് ഹസന്‍ നസ്റല്ല കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് അടുത്ത ആക്രമണം നടന്നത്. നസ്‌റല്ലയുടെ പകരക്കാരനായാണ് യാസിന്‍ ഹിസ്ബുള്ള മേധാവിയായത്. ഇനി ദൈവം മാത്രം തുണയെന്ന് ബെയ്റൂട്ട് ഗവര്‍ണര്‍ മാര്‍വാന്‍ അബൂദ് പറഞ്ഞു. അതേ സമയം ലെബനനിലെ ഹിസ്ബുള്ള താവളങ്ങളില്‍ ഇസ്രായേലി ആക്രണം തുടരുകയാണ്.

നേരത്തെ തെക്കന്‍ ബെയ്റൂട്ടില്‍ കഴിഞ്ഞ ദിവസം നടത്തിയ ശക്തമായ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള തലവന്‍ നസ്റല്ലയുടെ മകള്‍ സൈനബ് നസ്റല്ലയും കൊല്ലപ്പെട്ടതായി വിവിധ ദേശീയ-അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Recent Articles

Related Articles

Special

Enable Notifications OK No thanks