വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കു (ഐ.എസ്.എസ്.) പോകുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന കീർത്തി മേയിൽ ശുഭാംശു ശുക്ലയ്ക്കു സ്വന്തമാകും. ബഹിരാകാശത്തു പോകുന്ന രണ്ടാമത്തെ ഇന്ത്യക്കാരനുമാകും.ശുക്ലയുൾപ്പെടെ 4 യാത്രികരുമായുള്ള ആക്സിയോം ദൗത്യം (എ.എക്സ്.-4) മെയിൽ ഫ്ലോറിഡയിലെ കെന്നഡി സ്പെയ്സ് സെൻ്ററിൽനിന്ന് പുറപ്പെടും. സ്പെയ്സ് എക്സിൻ്റെ ഡ്രാഗൺ പേടകത്തിലാണ് ശുഭാംശു ശുക്ലയുടെ...
ഫ്ലോറിഡ: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ (ഐ.എസ്.എസ്.) 286 ദിവസത്തെ വാസത്തിനുശേഷം ബുധനാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 3.27ന് ഭൂമിയിലെത്തിയ നാസയുടെ ബഹിരാകാശയാത്രികരായ സുനിതാ വില്യംസും ബുച്ച് വിൽമോറും ഇനി 45 ദിവസം ഹൂസ്റ്റണിൽ ചെലവഴിക്കും. അവിടത്തെ ജോൺസൺ ബഹിരാകാശകേന്ദ്രത്തിൽ ഭൂമിയിലെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടാനുള്ള പരിശീലനമാകും ഈ 45 ദിവസം സുനിതയ്ക്കും ബുച്ചിനും...
ഫ്ലോറിഡ: നീണ്ട കാത്തിരിപ്പും ലോകത്തിന്‍റെ ആകാംക്ഷയും അവസാനിപ്പിച്ച് ക്രൂ-9 ബഹിരാകാശ ദൗത്യ സംഘം ഭൂമിയിൽ മടങ്ങിയെത്തി. നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസ്, ബുച്ച് വിൽമോർ എന്നിവരെയും വഹിച്ചുള്ള സ്പേസ് എക്സ് ഡ്രാഗൺ...
ഫ്ലോറിഡ: സ്പേസ് എക്സ് ക്രൂ-10 ദൗത്യത്തിലെ ക്രൂ അംഗങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. റഷ്യയുടെ റോസ്‌കോസ്‌മോസ് യാത്രികൻ കിറിൽ പെസ്‌കോവ്, നാസ ബഹിരാകാശയാത്രികരായ നിക്കോൾ അയേഴ്സ്, ആൻ മക്ലെയ്ൻ, ജപ്പാൻ ഏറോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ...
ഫ്ലോറിഡ: നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍(ഐ.എസ്.എസ്.) നിന്ന് തിരിച്ചെത്തിക്കാനുള്ള സ്പേസ് എക്സ് ക്രൂ 10 പേടകം വിക്ഷേപിച്ചു. ഇന്ത്യന്‍ സമയം ശനിയാഴ്ച പുലർച്ചെ 4.30ന്...
ബംഗളൂരു: രാജ്യത്തിൻ്റെ ആദ്യ സ്‌പേസ് ഡോക്കിങ് പരീക്ഷണമായ സ്‌പേഡെക്‌സ് ദൗത്യം പൂർണവിജയം. ബഹിരാകാശത്ത് നേരത്തേ കൂട്ടിച്ചേർത്ത ഉപഗ്രഹങ്ങളെ വേർപെടുത്തി സ്‌പേസ് അൺഡോക്കിങ് വിജയകരമായി പൂർത്തിയാക്കി. വ്യാഴാഴ്ച രാവിലെ 9 മണിക്കുശേഷമാണ് ഉപഗ്രഹങ്ങളുടെ അണ്‍ഡോക്കിങ്...
ന്യൂയോർക്ക്: ആശങ്കകൾക്ക് വിരാമം. നീണ്ട 9 മാസത്തെ കാത്തിരിപ്പിനൊടുവിൽ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് മടങ്ങുകയാണ്. സ്പെയ്സ് എക്സിൻ്റെ ഡ്രാഗൺ പേടകത്തിൽ മാർച്ച് 16ന് ഇരുവരും ഭൂമിയിലെത്തുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്.ഭൂമിയിലുള്ള...
തിരുവനന്തപുരം: സ്വന്തം വാർഡിലെ ഗ്രാമസഭയിൽ പങ്കെടുക്കാനും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അവതരിപ്പിക്കാൻ ഒരാൾ നാട്ടിലുണ്ടാവണമെന്ന് ഇനി നിർബന്ധമില്ല. ലോകത്ത് എവിടെയിരുന്നു വേണമെങ്കിലും ഗ്രാമസഭയിൽ പങ്കെടുക്കാം. ഇ-ഗവേണൻസിൽ സമാനതകളില്ലാത്ത മുന്നേറ്റത്തിന് തുടക്കമിട്ട കെ-സ്‌മാർട്ട് ഗ്രാമപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നതോടെ...
തിരുവനന്തപുരം : ഫയൽ തീർപ്പാക്കൽ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥർക്ക് ഇനി നെഗറ്റീവ് സ്‌കോർ. ഇൻഫർമേഷൻ കേരള മിഷൻ (ഐ.കെ.എം.) വികസിപ്പിച്ച കെ-സ്യൂട്ട് സോഫ്ട്വെയർ ഫയൽനീക്കം ഇനി സമയബന്ധിതമാകും. കെ സ്യൂട്ടും സ്‌കോർ എന്ന സോഫ്ട്വെയറുമായി...
തിരുവനന്തപുരം: കേരളത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യ അതിവേഗ ഇൻ്റർനെറ്റ് സേവനം നൽകുന്ന കെഫോൺ പദ്ധതിക്കായി ഓൺലൈനായി അപേക്ഷിക്കാം. കെ-ഫോൺ സെൽഫ്കെയർ ലിങ്കിൽ അപേക്ഷകൻ്റെ വിവരങ്ങളും ആവശ്യമായ രേഖകളും നൽകണം. മഞ്ഞ...
വാഷിങ്ടൺ: 8 ദിവസത്തെ ദൗത്യത്തിനായി ഭൂമിയിൽ നിന്നു് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കു (ഐ.എസ്.എസ്.) പോയവരാണ് സുനിതാ വില്യംസും ബുച്ച് വിൽമോറും. 8 മാസം കഴിഞ്ഞിട്ടും അവർക്കു മടങ്ങാനായിട്ടില്ല. ഒടുവിൽ അനിശ്ചിതത്വം നീങ്ങുകയാണ്. ഇരുവരും മാർച്ച്...
കാലിഫോർണിയ: ജനപ്രിയ സാമൂഹികമാധ്യമമായ ഇൻസ്റ്റഗ്രാം അടുത്തിടെ അവതരിപ്പിച്ച മാറ്റങ്ങൾ വമ്പൻ ഹിറ്റ്. ദൈർഘ്യം കൂടിയ റീലുകൾ, മാറിയ പ്രൊഫൈൽ ഗ്രിഡ്, എഡിറ്റ്‌സ് തുടങ്ങിയ മാറ്റങ്ങളാണ് അടുത്തിടെ ഇൻസ്റ്റഗ്രാം പ്രാവർത്തികമാക്കിയിരുന്നത്. ഇതിനോട് ഉപയോക്താക്കളിൽ നിന്നുണ്ടായിരിക്കുന്ന...
ന്യൂഡൽഹി: ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ(എയിംസ്) രക്തം, മൂത്രം, കഫം, ലാബോറട്ടറി ജൈവമാലിന്യങ്ങൾ തുടങ്ങിയവ സംസ്കരിക്കാനുള്ള സാങ്കേതികവിദ്യ തിരുവനന്തപുരത്തു നിന്ന്. എയിംസ് ആശുപത്രിയിലെ മെഡിക്കൽ ജൈവമാലിന്യങ്ങൾ ഘടകമാക്കി മാറ്റുന്ന...
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കണക്ഷനായ കെ-ഫോണിന് സംസ്ഥാനത്താകെ 75,810 ഉപയോക്താക്കൾ. വീടുകളിലും സ്വകാര്യ സ്ഥാപനങ്ങളിലുമുള്‍പ്പെടെ കേരളത്തിലാകെ 52,463 ഹോം (വാണിജ്യ)കണക്ഷനുകളാണുള്ളത്. 23,347 സര്‍ക്കാര്‍ ഓഫീസുകളിലാണ് ഇതുവരെ കണക്ഷന്‍ നല്‍കിയത്.കെ-ഫോൺ ഉപയോക്താക്കളിൽ...