ഹിൻഡൻബർഗ്‌ പ്രവർത്തനം നിര്‍ത്തി

Follow the FOURTH PILLAR LIVE channel on WhatsApp 

വാഷിങ്‌ടൺ: അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക തട്ടിപ്പുകൾ തുറന്നുകാട്ടിയ യു.എസ്. നിക്ഷേപ ​ഗവേഷണ സ്ഥാപനം ഹിൻഡൻബർഗ്‌ റിസർച്ച്‌ പ്രവർത്തനം അവസാനിപ്പിച്ചു. ന്യൂയോർക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്ഥാപനം ലക്ഷ്യങ്ങൾ പൂർത്തിയാക്കിയതായി സ്ഥാപകൻ നഥാൻ ആൻഡേഴ്‌സൺ അറിയിച്ചു.

അപ്രതീക്ഷിതമായ പ്രഖ്യാപനത്തിന്‌ കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും ഭീഷണിയുടെയോ വ്യക്തിപരമായ കാരണങ്ങളുടെയോ പുറത്തല്ല, വ്യക്തിജീവിതത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ്‌ പിന്മാറ്റമെന്ന്‌ ആൻഡേഴ്‌സൺ അറിയിച്ചു. അതേസമയം ട്രംപ്‌ അധികാരമേൽക്കുന്നതിന്‌ തൊട്ടുമുൻപുള്ള കമ്പനിയുടെ പിരിച്ചുവിടൽ പുതിയ സർക്കാരിന്റെ സമ്മർദം ഭയന്നാണെന്ന്‌ കരുതപ്പെടുന്നു.

അദാനി ഗ്രൂപ്പ്‌ ഓഹരികളിൽ കൃത്രിമം കാട്ടിയെന്ന റിപ്പോര്‍ട്ട് 2023ലാണ് പുറത്തുവന്നത്. 12.9 ലക്ഷം കോടി രൂപയുടെ നഷ്‌ടമാണ്‌ ഇത്‌ അദാനി ഗ്രൂപ്പിന്‌ വരുത്തിവച്ചത്‌. സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച്ചിന്‌ അദാനിയുടെ കമ്പനികളുമായുള്ള ബന്ധവും ഹിൻഡൻബർ​ഗ് പുറത്തുകൊണ്ടുവന്നിരുന്നു.

Recent Articles

Related Articles

Special