Follow the FOURTH PILLAR LIVE channel on WhatsApp
ജയസൂര്യയെ നായകനാക്കി ജിതിൻ കെ.ജോസ് സംവിധാനം ചെയ്യുന്ന ‘മായൻ’ എന്ന ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് ആഗോള സംഗീത കമ്പനിയായ യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പ് സ്വന്തമാക്കി. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് ചിത്രം നിർമിക്കുന്നത്.
ആഗോള സംഗീതരംഗത്തെ പ്രമുഖ കമ്പനികളിലൊന്നായ യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പ് ദീർഘമായ ഇടവേളയ്ക്കുശേഷം ഈ മേഖലയിലേക്ക് വീണ്ടും എത്തുന്നത് ‘മായൻ’ വഴിയാണെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. 2013ന് ശേഷം, ഏകദേശം 13 വർഷത്തെ ഇടവേളയ്ക്കുശേഷമുള്ള ഈ തിരിച്ചുവരവ് മലയാള ചിത്രത്തിലൂടെയാണെന്നതും ‘മായൻ’ ടീമിന്റെ പ്രത്യേക നേട്ടമായി അവർ ചൂണ്ടിക്കാട്ടുന്നു.
വ്യത്യസ്തമായ പ്രമേയത്തിലും അവതരണത്തിലും ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാനഘട്ടത്തിലാണ്. ജയസൂര്യയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡിസംബർ 3ന് ചിത്രം തിയേറ്ററുകളിലെത്തും.
























