ദിലീഷ് പോത്തൻ–വിനീത്–സാഗർ സൂര്യ ചിത്രം ‘ഭൗമ’; വിതരണം ഭാവന റിലീസ്

Follow the FOURTH PILLAR LIVE channel on WhatsApp 

ദിലീഷ് പോത്തൻ, വിനീത്, സാഗർ സൂര്യ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ഭൗമ’ ഭാവന റിലീസ് തിയേറ്ററുകളിലെത്തിക്കും. ആറ്റസ് ഫിലിംസിന്റെ ബാനറിൽ ബസം കാദിയാർ നിർമിക്കുന്ന ചിത്രം റെജിൻ എസ്.ബാബുവാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

ഫഹദ് ഫാസിൽ, നസ്രിയ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ നേതൃത്വം നൽകുന്ന ഭാവന സ്റ്റുഡിയോസിന്റെ വിതരണവിഭാഗമാണ് ഭാവന റിലീസ്. ‘കുമ്പളങ്ങി നൈറ്റ്സ്’ ഉൾപ്പെടെ ശ്രദ്ധേയ ചിത്രങ്ങളിലൂടെ സിനിമാരംഗത്ത് സാന്നിധ്യമറിയിച്ച ഭാവന സ്റ്റുഡിയോസ് ‘ഭൗമ’യുടെ വിതരണവും ഏറ്റെടുക്കുന്നു.

ഇരുളിൽ മലനിരകളിലെ നടപ്പാതയിൽ ടോർച്ച് തെളിയിച്ചുനിൽക്കുന്ന ദിലീഷ് പോത്തന്റെ ലുക്കോടെയുള്ള പോസ്റ്ററിലൂടെയാണ് ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു.
മിസ്റ്ററി ത്രില്ലർ സ്വഭാവത്തിൽ 2 കാലഘട്ടങ്ങളിലൂടെയാണ് ‘ഭൗമ’യുടെ കഥ വികസിക്കുന്നത്. ദിലീഷ് പോത്തൻ, വിനീത്, സാഗർ സൂര്യ എന്നിവർക്കൊപ്പം വിജയ് ബാബു, ജാഫർ ഇടുക്കി, രഘുനാഥ് പലേരി, സെന്തിൽ കൃഷ്ണ, മധുപാൽ, മണിക്കുട്ടൻ, ഭഗത് മാനുവൽ, സജിൻ ചെറുകയിൽ, ബിപിൻ പെരുമ്പള്ളി, ലെന, മെറിൻ ഫിലിപ്പ്, മോക്ഷ സെൻ ഗുപ്ത, രേവതി ശർമ, കാവ്യ ഭാനു, അനിത നായർ, പ്രവീണ, നിൽജ, ജെയിൻ ആൻഡ്രൂസ്, ബിനോജ് വില്യ, അപർണ ജോൺസ്, നസ്‌ലിൻ ജമീല, നൗഷാദ്, എൻ.പി.നിസ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഡോണി കടമ്മനിട്ടയാണ് കഥ. ക്രിസ്റ്റോ സേവ്യർ സംഗീതവും ശരൺ വേലായുധൻ ഛായാഗ്രഹണവും നിർവഹിക്കുന്നു. സൂരജ് ഇ.എസ്. എഡിറ്റിങ്ങും അപ്പുണ്ണി സാജൻ പ്രൊഡക്ഷൻ ഡിസൈനും സിബിൻ വർഗീസ് കലാസംവിധാനവും നിർവഹിക്കുന്നു.

റോണി വെള്ളത്തൂവലാണ് മേക്കപ്പ്. ഗോപിക ഉണ്ണികൃഷ്ണൻ വസ്ത്രാലങ്കാരവും അംബ്രു സൈമൺ ചീഫ് അസോസിയേറ്റ് സംവിധാനവും നിർവഹിക്കുന്നു. ജിതിൻ എസ്.ബാബുവാണ് സ്റ്റിൽ ഫോട്ടോഗ്രാഫർ. ജയദേവൻ ചക്കാടത്ത് സൗണ്ട് ഡിസൈനും രാജാകൃഷ്ണൻ എം.ആർ. ഫൈനൽ മിക്സും നിർവഹിക്കുന്നു. ലിജു പ്രഭാകറാണ് കളറിസ്റ്റ്.

മാമിജോ പബ്ലിസിറ്റി ഡിസൈനും ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ് ഡിജിറ്റൽ മാർക്കറ്റിങ്ങും നിർവഹിക്കുന്നു. കലൈ കിംഗ്സ്റ്റണാണ് ആക്ഷൻ ഡയറക്ടർ. ഡാനിഷ് കെ.എ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും ജസ്റ്റിൻ ടോണി തോമസ് പ്രൊഡക്ഷൻ മാനേജരുമാണ്. ഷെറിൻ സ്റ്റാൻലി പ്രൊഡക്ഷൻ എക്സിക്യൂട്ടീവും ജോബ് ജോർജ് പ്രൊഡക്ഷൻ കൺട്രോളറുമാണ്. പി.ആർ.ഒ. വാഴൂർ ജോസ്.

കൊച്ചി, പീരുമേട് എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

COMMENT

Recent Articles

Related Articles

Special