‘ഭൗമ’ നവംബർ 12ന്

Follow the FOURTH PILLAR LIVE channel on WhatsApp 

ദിലീഷ് പോത്തൻ, വിനീത്, സാഗർ സൂര്യ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ഭൗമ’ നവംബർ 12ന് തിയേറ്ററുകളിലെത്തും. ആറ്റസ് ഫിലിംസിന്റെ ബാനറിൽ അസം കാദിയാർ നിർമിക്കുന്ന ചിത്രം റെജിൻ എസ്. ബാബുവാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഭാവന റിലീസാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.

റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒറ്റപ്പെട്ട ബംഗ്ലാവിന്റെ പശ്ചാത്തലത്തിൽ ചിത്രത്തിലെ പ്രധാന അഭിനേതാക്കളെ വ്യത്യസ്ത ഭാവങ്ങളിൽ അവതരിപ്പിച്ചാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. പഴയകാലത്തെ വില്ലീസ് ജീപ്പും പോസ്റ്ററിൽ ഇടംപിടിച്ചിട്ടുണ്ട്. ബംഗ്ലാവിനും ജീപ്പിനും കഥയിൽ നിർണായക പ്രാധാന്യമുണ്ടെന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്.

മിസ്റ്ററിയും ദുരൂഹതയും ഉദ്വേഗവും നിറഞ്ഞ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. മഞ്ഞണിഞ്ഞ മലനിരകളുടെ പശ്ചാത്തലവും ചിത്രത്തിന്റെ ദൃശ്യാവിഷ്കാരത്തിൽ പ്രധാന ഘടകമാകും.

ദിലീഷ് പോത്തൻ, വിനീത്, സാഗർ സൂര്യ എന്നിവർക്കൊപ്പം വിജയ് ബാബു, ജാഫർ ഇടുക്കി, രഘുനാഥ് പലേരി, സെന്തിൽ കൃഷ്ണ, മധുപാൽ, മണിക്കുട്ടൻ, ഭഗത് മാനുവൽ, സജിൻ ചെറുകയിൽ, ബിപിൻ പെരുമ്പള്ളി, ലെന, മെറിൻ ഫിലിപ്പ്, മോക്ഷ സെൻ ഗുപ്ത, രേവതി ശർമ, കാവ്യ ഭാനു, അനിത നായർ, പ്രവീണ, നിൽജ, ജെയിൻ ആൻഡ്രൂസ്, ബിനോജ് വില്യ, അപർണ ജോൺസ്, നസ്‌ലിൻ ജമീല, നൗഷാദ്, എൻ.പി.നിസ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഡോണി കടമ്മനിട്ടയാണ് കഥ. ക്രിസ്റ്റോ സേവ്യർ സംഗീതവും ശരൺ വേലായുധൻ ഛായാഗ്രഹണവും നിർവഹിക്കുന്നു. സൂരജ് ഇ.എസ്. എഡിറ്റിങ്ങും അപ്പുണ്ണി സാജൻ പ്രൊഡക്ഷൻ ഡിസൈനും സിബിൻ വർഗീസ് കലാസംവിധാനവും നിർവഹിക്കുന്നു.

റോണി വെള്ളത്തൂവലാണ് മേക്കപ്പ്. ഗോപിക ഉണ്ണികൃഷ്ണൻ വസ്ത്രാലങ്കാരവും അംബ്രു സൈമൺ ചീഫ് അസോസിയേറ്റ് സംവിധാനവും നിർവഹിക്കുന്നു. ജിതിൻ എസ്.ബാബു സ്റ്റിൽസും ജയദേവൻ ചക്കാടത്ത് സൗണ്ട് ഡിസൈനും നിർവഹിക്കുന്നു. രാജാകൃഷ്ണൻ എം.ആർ. ഫൈനൽ മിക്സും ലിജു പ്രഭാകർ കളറിങ്ങും നിർവഹിക്കുന്നു.

മാമിജോ പബ്ലിസിറ്റി ഡിസൈനും ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ് ഡിജിറ്റൽ മാർക്കറ്റിങ്ങും നിർവഹിക്കുന്നു. കലൈ കിംഗ്സ്റ്റണാണ് ആക്ഷൻ ഡയറക്ടർ. ഡാനിഷ് കെ.എ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും ജസ്റ്റിൻ ടോണി തോമസ് പ്രൊഡക്ഷൻ മാനേജരുമാണ്. ഷെറിൻ സ്റ്റാൻലി പ്രൊഡക്ഷൻ എക്സിക്യൂട്ടീവും ജോബ് ജോർജ് പ്രൊഡക്ഷൻ കൺട്രോളറുമാണ്. പി.ആർ.ഒ. വാഴൂർ ജോസ്.

കൊച്ചി, പീരുമേട് എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

COMMENT

Recent Articles

Related Articles

Special