ഇന്ത്യൻ സിനിമാ കമ്പനിയുടെ പുതിയ ചിത്രം; ഷറഫുദ്ദീനും അലൻ ബിൻ സിറാജും പ്രധാന വേഷങ്ങളിൽ

Follow the FOURTH PILLAR LIVE channel on WhatsApp 

ടൊവിനോ തോമസ് നായകനായ ‘നരിവേട്ട’യ്ക്ക് ശേഷം പുതിയ ചിത്രവുമായി ഇന്ത്യൻ സിനിമാ കമ്പനി. ടിപ്പുഷാൻ വി.ഇ., ഷിയാസ് ഹസൻ എന്നിവർ ചേർന്ന് നിർമിക്കുന്ന കമ്പനിയുടെ മൂന്നാമത്തെ ചിത്രത്തിന്റെ പൂജ മൈസൂരിൽ നടന്നു.

സെപ്റ്റംബർ 4ന് മൈസൂരിലെ പുരാതനമായ അലോക പാലസിലായിരുന്നു പൂജാചടങ്ങ്. നിർമാതാവ് ടിപ്പുഷാൻ ആദ്യ ദീപം തെളിച്ചു. സംവിധായകൻ ജിതേഷ് എസ്.റാമിന്റെ മാതാവ് ഷൈലജ സുനിൽകുമാർ സ്വിച്ചോൺ നിർവഹിച്ചു. ഷറഫുദ്ദീൻ ആദ്യ ക്ലാപ്പ് നൽകി.

ഷറഫുദ്ദീനും ‘വാഴ 2’വിലൂടെ ശ്രദ്ധേയനായ അലൻ ബിൻ സിറാജുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കുടുംബപ്രേക്ഷകരെ ലക്ഷ്യമിടുന്ന കോമഡി എന്റർടെയ്നറായാണ് ചിത്രം ഒരുക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ ‘കോളേജ് മുക്ക്’ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ജിതേഷ് എസ്.റാമാണ് സംവിധാനം. ‘നരിവേട്ട’യ്ക്ക് ശേഷം വ്യത്യസ്ത സ്വഭാവമുള്ള പ്രമേയങ്ങളുമായി മുന്നോട്ടുപോകുന്നതിന്റെ ഭാഗമായാണ് പുതിയ ചിത്രമെന്ന് നിർമാതാക്കൾ അറിയിച്ചു.

വൈശാഖ് സി.വടക്കേവീടാണ് പ്രോജക്ട് ഡിസൈനർ. പ്രണവ് പറശ്ശിനി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും ഷിബു സി.സുശീലൻ പ്രൊഡക്ഷൻ കൺട്രോളറുമാണ്. പി.ആർ.ഒ. വാഴൂർ ജോസ്. മറ്റ് അഭിനേതാക്കളുടെയും സാങ്കേതികപ്രവർത്തകരുടെയും വിവരങ്ങൾ വൈകാതെ പ്രഖ്യാപിക്കും.

COMMENT

Recent Articles

Related Articles

Special