ഓപ്പറേഷൻ ത്രാളിലെ എൻ.ഐ.എ. ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക്

Follow the FOURTH PILLAR LIVE channel on WhatsApp 

ജയസൂര്യയെ കേന്ദ്രകഥാപാത്രമാക്കി രതീഷ് വേഗ സംവിധാനം ചെയ്യുന്ന ‘ഓപ്പറേഷൻ ത്രാൾ’ എന്ന ചിത്രത്തിലെ പുതിയ ലുക്ക് പുറത്തുവിട്ടു. ജയസൂര്യയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രമായ എൻ.ഐ.എ. ഉദ്യോഗസ്ഥൻ ഹർഷവർധന്റെ പുതിയ രൂപം അണിയറപ്രവർത്തകർ അവതരിപ്പിച്ചത്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഗൗരവവും ആത്മവിശ്വാസവും പ്രകടമാക്കുന്ന വേഷത്തിലും ഭാവത്തിലുമാണ് ജയസൂര്യ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. കഥാപാത്രത്തിന്റെ ഔദ്യോഗിക സ്വഭാവവും ചിത്രത്തിന്റെ അന്വേഷണാത്മക പശ്ചാത്തലവും സൂചിപ്പിക്കുന്ന രീതിയിലാണ് ലുക്ക് ഒരുക്കിയിരിക്കുന്നത്.

ഗുഡ്‌വിൽ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും രതീഷ് വേഗയാണ് നിർവഹിക്കുന്നത്.

കാശ്മീരിലെ തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന അന്വേഷണാത്മക ആക്ഷൻ ത്രില്ലറാണ് ‘ഓപ്പറേഷൻ ത്രാൾ’. എൻ.ഐ.എ. ഉദ്യോഗസ്ഥനായ ഹർഷവർധൻ എന്ന കേന്ദ്രകഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്.

മലയാളത്തിലെയും ബോളിവുഡിലെയും പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രം വലിയ മുതൽമുടക്കിലാണ് ഒരുക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ‘ഓപ്പറേഷൻ ത്രാളി’ന്റെ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

COMMENT

Recent Articles

Related Articles

Special