ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്?

Follow the FOURTH PILLAR LIVE channel on WhatsApp 

ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ഇരുന്ന് ഡയറിയിൽ എന്തോ തിരയുന്ന ദിലീപ്. അരികിൽ ചെറിയൊരു ബാഗ്. നരകയറിത്തുടങ്ങിയ താടി, മുഖത്ത് കണ്ണട, ഗൗരവം നിറഞ്ഞ ഭാവം. ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്ററാണ് ഈ കൗതുകകരമായ ദൃശ്യം പുറത്തുവിടുന്നത്.

ഓണാശംസകളോടെ പുറത്തിറക്കിയ പോസ്റ്റർ ആരാധകർക്കിടയിലും ചലച്ചിത്രവൃത്തങ്ങളിലും ശ്രദ്ധനേടിയിട്ടുണ്ട്. ഡയറിയിൽ ദിലീപിന്റെ കഥാപാത്രം അന്വേഷിക്കുന്നത് എന്താണെന്നും ചിത്രത്തിലെ സംഭവവികാസങ്ങളുമായി അതിന് എന്ത് ബന്ധമാണുള്ളതെന്നുമാണ് ഇപ്പോൾ ചർച്ച.

ഉർവശി തിയേറ്റേഴ്സ്, പെൻ സ്റ്റുഡിയോസിനു വേണ്ടി ഡോ.ജയന്ത് ലാൽ ഗാദ, കാക്കാ സ്റ്റോറീസ് എന്നീ ബാനറുകളിൽ സന്ദീപ് സേനനും അലക്സ് ഇ.കുര്യനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സംഗീത സേനൻ, നിമിത ഫ്രാൻസിസ് എന്നിവർ സഹനിർമാതാക്കളാണ്. രഘു സുഭാഷ് ചന്ദ്രനും നിർമാണപങ്കാളിയാണ്.

പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം വൈകാരിക ത്രില്ലർ–ഡ്രാമ സ്വഭാവത്തിലുള്ളതാണെന്ന് അണിയറപ്രവർത്തകർ പറയുന്നു. തുടക്കംമുതൽ ഉദ്വേഗം നിലനിർത്തുന്ന കഥാസഞ്ചാരമാണ് ചിത്രത്തിന്റേത്. ദിലീപ് ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളിൽനിന്ന് വ്യത്യസ്തമായ, അഭിനയസാധ്യതകൾ ഏറെയുള്ള വേഷത്തിലാണ് എത്തുന്നതെന്നും അണിയറസംഘം വ്യക്തമാക്കുന്നു.

സിദ്ദിഖ്, കലാഭവൻ ഷാജോൺ, ബിനു പപ്പു, ബിലാസ് ചന്ദ്രൻ, സാദിഖ്, ഡ്രാക്കുള സുധീർ, കോട്ടയം രമേഷ്, ശാരി, ഷെല്ലി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തൊടുപുഴയിലും കൊച്ചിയിലുമായി ഏകദേശം 60 ദിവസം നീണ്ടുനിന്ന ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. വിബിൻ ബാലചന്ദ്രനാണ് തിരക്കഥ. മുജീബ് മജീദ് സംഗീതവും അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും നിർവഹിക്കുന്നു. സൂരജ് ഇ.എസ്. ആണ് ചിത്രസംയോജനം. സന്തോഷ് രാമൻ പ്രൊഡക്ഷൻ ഡിസൈനും റോണക്സ് സേവ്യർ മേക്കപ്പും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കുന്നു.

സ്യമന്തക് പ്രദീപ് ചീഫ് അസോസിയേറ്റ് ഡയറക്ടറും മുകേഷ് വിഷ്ണു അസോസിയേറ്റ് ഡയറക്ടറുമാണ്. വിഘ്നേഷ് പ്രദീപ് സ്റ്റിൽസും യെല്ലോ ടൂത്ത് ഡിസൈനും നിർവഹിക്കുന്നു. മനു ആലുക്കലാണ് പ്രോജക്ട് ഡിസൈനർ. ബർണാഡ് തോമസ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവും നോബിൾ ജേക്കബ് ഏറ്റുമാന്നൂർ പ്രൊഡക്ഷൻ കൺട്രോളറുമാണ്. പി.ആർ.ഒ. വാഴൂര്‍ ജോസ്.

നിർമാണാനന്തര പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ‘നീക്കം’ ഒക്ടോബറിൽ ഉർവശി തിയേറ്റേഴ്സ് പ്രദർശനത്തിനെത്തിക്കും.

COMMENT

Recent Articles

Related Articles

Special