Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: കെഎസ് ആർടിസി സർവ്വകാല റെക്കോർഡിലേക്ക്. കെഎസ്ആർടിസി പ്രതിദിന കളക്ഷൻ 10 കോടികടന്നു. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കലക്ഷനാണ് കെഎസ്ആർടിസി നേടിയത്.
ഓഗസ്റ്റിൽ കെഎസ്ആർടിസിയുടെ ആകെ നഷ്ടത്തിൽ നിന്ന് 10 കോടി രൂപ കുറയ്ക്കാനായി. കഴിഞ്ഞ ജൂലൈയിൽ 60.12 കോടിയായിരുന്നു നഷ്ടമെങ്കിൽ ഈ വർഷം അത് 50.2 കോടിയായി ചുരുങ്ങി. ബാങ്ക് കൺസോർഷ്യത്തിന് ദിവസം 1.19 കോടി നൽകണം.
സ്ത്രീകളെയും കുടുംബങ്ങളെയും ഉൾപ്പെടെ കൂടുതൽ യാത്രക്കാരെ ആകർഷിക്കുക എന്നതാണ് കെഎസ്ആർടിസിയുടെ ലക്ഷ്യമെന്നും കെഎസ്ആർടിസി നഷ്ടം കുറച്ച് വരികയാണെന്നും ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. 8.40 കോടി രൂപ പ്രതിദിന കലക്ഷൻ കിട്ടിയാൽ കെഎസ്ആർടിസി ലാഭത്തിലാകുമെന്നും മന്ത്രി പറഞ്ഞു.

























