Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡല്‍ഹി: വിമാനം നിലത്തിറക്കിയതിന് തൊട്ടുപിന്നാലെ പൈലറ്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. എയര്‍ ഇന്ത്യ എക്സ്പ്രസിൽ പൈലറ്റായ അര്മാന് (28) ആണ് മരിച്ചത്. ശ്രീനഗറില്‍ നിന്നുള്ള വിമാനം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തതിന് പിന്നാലെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു.
അർമാൻ കോക്ക്പിറ്റിൽ ഛര്‍ദ്ദിച്ചതായി റിപ്പോര്‍ട്ടുണ്ട്. താമസിയാതെ, എയര്‍ലൈനിൻ്റെ വിമാനത്താവളത്തിലെ ഡെസ്പാച്ച് ഓഫീസില്‍ കുഴഞ്ഞുവീണു. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ജീവനക്കാരൻ്റെ മരണത്തില്‍ എയര്‍ ഇന്ത്യ ദുഃഖം രേഖപ്പെടുത്തി.അടുത്തിടെയാണ് ഇദ്ദേഹം വിവാഹിതനായത്.
സഹപ്രവര്‍ത്തകനെ നഷ്ടപ്പെട്ടതില്‍ ഞങ്ങള്‍ക്ക് അഗാധമായ ദുഖമുണ്ട്. ഞങ്ങള്‍ അദ്ദേഹത്തിൻ്റെ കുടുംബത്തോടൊപ്പമുണ്ട്. അവര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കും. ഈ സമയത്ത് സ്വകാര്യതയെ മാനിക്കാനും അനാവശ്യമായ ഊഹാപോഹങ്ങള്‍ ഒഴിവാക്കാനും ഞങ്ങള്‍ ബന്ധപ്പെട്ട എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു- എയര്‍ ഇന്ത്യ എക്സ്പ്രസ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.