Follow the FOURTH PILLAR LIVE channel on WhatsApp
തൃശ്ശൂർ: രാജ്യത്തെ എറ്റവും മികച്ച പൊലീസ് സേനയാണ് കേരളത്തിലുള്ളതെന്നും ജനങ്ങൾക്ക് അവമതിപ്പുണ്ടാക്കുന്ന പ്രവൃത്തികൾ പൊലീസ് സേനാംഗങ്ങൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്‍. പരിശീലനം പൂര്‍ത്തിയാക്കിയ സബ്ബ് ഇന്‍സ്പെക്ടര്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്തെ ഏറ്റവും കാര്യക്ഷമതയുള്ള പൊലീസ് സേനയുടെ ഭാഗമാകുന്നുവെന്ന അഭിമാന ബോധം ഉണ്ടാകണമെന്ന് പരിശീലനം പൂര്‍ത്തിയാക്കിയവരോട് മുഖ്യമന്ത്രി പറഞ്ഞു. അത്യപൂര്‍വ്വം സേനാംഗങ്ങള്‍ തെറ്റായ രീതിയില്‍ പെരുമാറുന്നുണ്ട്. അക്കാര്യത്തില്‍ കൂടുതല്‍ കരുതലുണ്ടാകണം. ഇടപെടാന്‍ കഴിയുന്നവരോട് മാത്രമെ ഇടപെടാവൂ. ക്രിമിനല്‍ സ്വഭാവം തൊഴിലാക്കി മാറ്റിയവരോട് ചങ്ങാത്തം കൂടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.
തൃശ്ശൂര്‍ പൊലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 31 ബി ബാച്ചിലെ 118 സബ് ഇന്‍സ്പെക്ടര്‍മാരുടെ പാസിങ് ഔട്ട് പരേഡാണ് രാമവര്‍മപുരത്തെ പ്രധാന പരേഡ് ഗ്രൗണ്ടില്‍ നടന്നത്. ഇവരില്‍ 55 പേര്‍ ബിരുദധാരികളും 18 പേര്‍ ബിരുദാനന്തര ബിരുദധാരികളുമാണ്. 3 പേര്‍ വീതം എം.ബി.എ., എം.ടെക് യോഗ്യതയുള്ളവരും 39 പേര്‍ ബി.ടെക് ബിരുദധാരികളുമാണ്.